Image

2018 ഫൊക്കാനാ കണ്‍വന്‍ഷന്‍: അബ്ദുള്‍ പുന്നയൂര്‍ക്കുളം സാഹിത്യസമ്മേളനം ചെയര്‍മാന്‍, ടോം മാത്യൂസ് സാഹിത്യ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 20 August, 2017
2018 ഫൊക്കാനാ കണ്‍വന്‍ഷന്‍: അബ്ദുള്‍ പുന്നയൂര്‍ക്കുളം സാഹിത്യസമ്മേളനം ചെയര്‍മാന്‍, ടോം മാത്യൂസ് സാഹിത്യ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍
2018 ജൂലൈ 5 മുതല്‍ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറുന്ന 18ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനിലെ ഒരു പ്രമുഖ ഇനമായ സാഹിത്യ സമ്മേളനത്തിന്‍െറ ചെയര്‍മാനായി അബ്ദുള്‍ പുന്നയൂര്‍ക്കുളവും അതോടൊപ്പം നടക്കുന്ന സാഹിത്യ അവാര്‍ഡു കമ്മിറ്റിയുടെ ചെയര്‍മാനായി ടോം മാത്യൂസും പ്രവര്‍ത്തിക്കും.

ഡിട്രോയിട്ടില്‍നിന്നുള്ള അബ്ദുള്‍ പുന്നയൂര്‍ക്കുളം ആഗോളതലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ്. നോവലുകളും, കഥ, കവിതാ സമാഹാരങ്ങളുമായി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയിലെയും കേരളത്തിലെയും ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ് അബ്ദുള്‍.

ന്യൂജേഴ്‌സിയില്‍ നിന്നുള്ള ടോം മാത്യൂസ് ആദ്യകാല മലയാളികളിലൊരാളാണ്. മലയാളത്തിന്‍െറ നിത്യ രോമാഞ്ചമായ ചങ്ങമ്പുഴയുടെ രമണനും വാഴക്കുലയും ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്‌തോടെ ടോം ആഗോള മലയാളി സമുഹത്തില്‍ ശ്രദ്ധേയനായി. ഇംഗ്ലീഷിലും മലയാളത്തിലും സാഹിത്യരചനയിലേര്‍പ്പെടുന്ന ടോം മാത്യൂസ് പല നോവലുകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെയിടയില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുള്ളവരും കേരളത്തിലെ മുഖ്യധാരാ സാഹിത്യകാരന്മാരുമായി അടുത്തിടപഴകുന്നവരുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെയും ടോം മാത്യൂസിനെയും സാഹിത്യ സമ്മേളനത്തിന്‍െറയും സാഹിത്യ അവാര്‍ഡു കമ്മിറ്റിയുടെയും ചുമതലക്കാരാക്കുന്നതില്‍ ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അത്യധികം സന്തോഷമുണ്ടെന്നും ഇരുവരുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനസജ്ജരായ കമ്മിറ്റിയംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി സാഹിത്യ സമ്മേളനവും സാഹിത്യ അവാര്‍ഡുകളും കുറ്റമറ്റതും അവിസ്മരണീയമായ സാഹിത്യാനുഭവവുമാക്കി മാറ്റുമെന്നുള്ള കാര്യത്തില്‍ വളരെയധികം ശുഭാപ്തിവിശ്വാസമുണ്ടെന്നും പ്രസിഡന്‍റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടന്‍, കണ്‍ വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
Join WhatsApp News
Vayankkaran 2017-08-20 10:45:10
Under this arrangement all beautiful young ladies can expect awards and ponnadas and stages, long minutes, if you write any literary words or even you do not have to write, just be there. But bad luck for ugly old men, even if you write sakunthalam, or Ramayanam, no luck for you people.  For name sake you may get some third or forth price.  Also did you hear about "MAMA"-Malayali Association of Ameica". Study there famous awards also.
Cowboy 2017-08-20 15:39:22
മുക്കറ ശബ്ദം കേട്ടുതുടങ്ങി 
ഉണർന്നെണീക്കു മൂരികളെ 
അലസതമാറ്റി ഉണരുക നിങ്ങൾ 
മുതുകാളകൾ വന്നെത്തി 
അവാർഡുകൾ നീട്ടി പൊന്നാടയുമായി 
വൃദ്ധ കാളകൾ വന്നെത്തി 
അവരുടെ കുടുക്കിൽ വീണാൽ  നിങ്ങടെ  
പശുക്കളാരും വരികില്ല
അലസതമാറ്റി ഉണരുക നിങ്ങൾ 
മുതുകാളകൾ വന്നെത്തി
നാക്കുനീട്ടി തുപ്പൊലൊഴുക്കി
മുതുകാളകൾ വന്നെത്തി
തടയുക ഉടനെ അവരുടെ ഗമനം 
അല്ലെങ്കിൽ നീ വഴിയാധാരം 
vayankaaran 2017-08-20 16:00:07
കാളകളുടെ മുക്ര ഞാൻ കേൾക്കുന്നു. ചുവന്ന സാരി ധരിച്ച് വരുന്ന മഹിളാ  രത്നമേ..നീ ഭാഗ്യവതി കാളയുടെ നോട്ടം അങ്ങോട്ടായിരിക്കും. കാളകളുടെ മുക്രയുടെ താളങ്ങൾ തത്സമയം ആധുനിക രീതിയിൽ റിപ്പോർട്ട് ചെയ്യാൻ ---- എന്നിവരെ വിളിക്കുക. മുക്രയിടുന്ന മൂരികളെ വനിതകൾ ഇഷ്ടപ്പെടുന്നതിന്റെ തെളിവല്ലേ ആന മൂരികളെ വിളിച്ച് ഫോക്ക, ഫോക്ക, എന്ന് പായുന്നത്. പോക പോക എന്ന മനുഷ്യരുടെ ഭാഷയിൽ . ആനയും, മൂരിയും, മഹിളകളും. ഒരപേക്ഷ മൂരിയുടെ വരി ആരും ഉടക്കരുത്. നമുക്ക് കാള കുട്ടന്മാരെ ആവശ്യമുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക