Image

മതവിശ്വാസത്തെ വ്രണപ്പെടുത്തണമെന്ന് ആഗ്രഹമില്ല; പ്രിയാമണി

Published on 20 August, 2017
മതവിശ്വാസത്തെ വ്രണപ്പെടുത്തണമെന്ന് ആഗ്രഹമില്ല; പ്രിയാമണി

വിവാദങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പ്രിയാമണിയുടെ മറുപടി. 23ന് ബംഗളുരുവില്‍ വച്ചാണ് പ്രിയമണിയും ബിസിനസുകാരനായ മുസ്തഫയും തമ്മിലുള്ള വിവാഹം. മൂന്ന് മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹത്തെക്കുറിച്ച് പ്രിയാമണി പറയുന്നത് ഇങ്ങനെ: ഞങ്ങള്‍ രണ്ട് മതത്തില്‍ പെട്ട ആള്‍ക്കാരാണ്. രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണം എന്നാഗ്രഹമില്ല. അതുകൊണ്ടാണ് വിവാഹം നേരിട്ട് രജിസ്റ്റര്‍ ഓഫീസില്‍ പോയി ചെയ്യാന്‍ തീരുമാനിച്ചത്.

എല്ലാം ഭംഗിയായി നടന്നാല്‍ രജിസ്റ്റര്‍ വിവാഹം നടത്താം എന്നത് ഞങ്ങള്‍ നേരത്തെ തന്നെ ഒരുമിച്ചെടുത്ത തീരുമാനിച്ച കാര്യമാണ്. അത് തന്നെയാണ് ഏറ്റവും ഉചിതവും. വിവാഹം ബാഗളൂരില്‍ ലളിതമായി നടക്കും. തൊട്ടടുത്ത ദിവസം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിവാഹ സത്കാരം നല്‍കും’ പ്രിയാമണി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക