Image

ആനകള്‍ അഴിഞ്ഞാടുന്ന പാലക്കാട്ടെ ധോണിയില്‍‍ സ്വിസ് സൗരഭവുമായി ഒരു മറുനാടന്‍ മലയാളി (കുര്യന്‍ പാമ്പാടി)

Published on 20 August, 2017
ആനകള്‍ അഴിഞ്ഞാടുന്ന പാലക്കാട്ടെ ധോണിയില്‍‍ സ്വിസ് സൗരഭവുമായി ഒരു മറുനാടന്‍ മലയാളി (കുര്യന്‍ പാമ്പാടി)

ഇത് ക്രിക്കറ്റിന്റെ ഇതിഹാസനായകന്‍ എം.എസ്. ധോണിയല്ല പാലക്കാടിന്റെ പ്രാന്തത്തിലുള്ള ധോണി എന്ന മനോഹര മലയോര ഗ്രാമം. പശ്ചിമഘട്ട പര്‍വത നിരയി.ല്‍ കിടക്കുന്ന കല്ലടിക്കോട് വനമേഖലയി.ല്‍ നിന്ന് കാട്ടാനകള്‍ കൂട്ടമായി ധോണിയിലേക്കിറങ്ങി ഭീകര താണ്ഡവം ആടുന്നതു പതിവായി.

'ആറാട്ടിനാനകള്‍ എഴുന്നെള്ളി, ആഹ്ലാദ സമുദ്രം തിരതല്ലി' എന്ന യേശുശുദാസിന്റെ ഗാനം മലയാളികളെ കോരിത്തരിപ്പിച്ചതാണ്. പക്ഷേ ഏറ്റം ഒടുവിലത്തെ സര്‍വേ പ്രകാരം മൂവായിരത്തിലേറെ വരുന്ന കേരളത്തിലെ കാട്ടാനകള്‍ പതിവായി സംഹാര നൃത്തവുമായി നാട്ടിലിറങ്ങുന്നതു കാടും നാടും തമ്മിലുള്ള പോരാട്ടത്തിനു ആക്കം കൂട്ടുന്നു.

'ഇവറ്റകളെ ഓടിച്ചാലും തിരികെ വരും. ഞങ്ങളുടെ കാടിനോടു ചേര്‍ന്ന കൃഷിയിടം ചുറ്റി കറന്റ് കമ്പി ഇട്ടിരിക്കയാണ്'--കോട്ടയത്ത് നിന്ന് ധോണി വനാതിര്‍ത്തിയില്‍ ആറ്റാച്ചേരി ചാക്കോയെ വിവാഹം കഴിച്ചെത്തിയ മോളി പറയുന്നു. ''കുങ്കി' ആനകളെ ഉപയോഗിച്ചു ഫോറസ്റ്റ്കാര്‍ അവയെ ഓടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഫലമില്ല. 'ആന മാത്രമല്ല കുരങ്ങും മാനും മയിലും മലയണ്ണാനുമെല്ലാം വിളവു തിന്നു മുടിക്കുകയാണ്.'

മലമ്പുഴയും നെല്ലിയാമ്പതിയും കഴിഞ്ഞാല്‍ പാലക്കാട് ജില്ലയില്‍ സഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്നത് ധോണിയുടെ മലമുകളിലുള്ള വെള്ളച്ചാട്ടം ആണ്. ടൌണില്‍ നിന്ന് പത്തു കി. മീ. ചെന്നാല്‍ ലാസ്റ്റ് ബസ് സ്റ്റോപ്പ്. നാല് കി.മീ. മുകളിലുള്ള ജലപാതത്തിലേക്ക് നടന്നു കയറണം. ടാറിടാത്ത ചരല്‍ പാത. ഒലവക്കോട് ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള ധോണി സ്റ്റേഷനില്‍ നിന്ന് പാസ് എടുക്കണം.

ധോണി വനത്തിനുള്ളില്‍ അര്‍ബുദത്തിനു പറ്റിയ 'രക്താര്‍ജുന' ഉള്‍പെടെ 563 സസ്യജാലം ഉണ്ടെന്നു പാലക്കാട് വിക്ടോറിയ കോളജ് നടത്തിയ ഒരു പഠനം തെളിയിച്ചതായി ബോട്ടണി വകുപ്പ് അധ്യക്ഷ പ്രൊഫ. മായാ ചന്ദ്രശേഖരന്‍ പറയുന്നു.

ധോണി അകത്തേത്തറ പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണെങ്കിലും ഈ ടൂറിസം കൊണ്ടു പഞ്ചായത്തിനു നയാ പൈസയുടെ വരുമാനം ഇല്ലെന്നു മെമ്പര്‍ കുഞ്ഞുലക്ഷ്മി പറയുന്നു. സി.പി.എം കാരിയായ അവര്‍ നല്ല തിരക്കി ലായിരുന്നു. നായനാര്‍ ഫണ്ട് പിരിവ്. പഞ്ചായത്ത് ഭരിക്കുന്നതും സി.പി.എം. ഡി. സദാശിവനാണ് വീണ്ടും പ്രസിഡന്റ്.

പഞ്ചായത്തിലെ ഏറ്റം വലിയ വിദ്യാഭ്യാസ സ്ഥാപനം രണ്ടാം വാര്‍ഡിലുള്ള എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് ആണ്. അത് കഴിഞ്ഞാല്‍ ധോണി വാര്‍ഡിലെ 'ലീഡ്' എന്ന മാനേജ്മെന്റ് കോളേജ്. കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ സ്ഥാപനത്തില്‍ എം.ബി.എ. മാത്രമേയുള്ളൂ. രണ്ടു വര്‍ഷങ്ങളിലായി മുന്നൂറു ആണ്‍-പെണ്‍കുട്ടികള്‍. പൂര്‍ണമായും റെസിഡ.ന്‍ഷ്യല്‍.

ഇറിഗേഷന്‍ ചീഫ് എങ്ങിനീയര്‍ ആയിരിക്കെ ധോണിയില്‍ വീട് വച്ച തിരുവിതാംകൂര്‍കാരന്‍ ജോര്‍ജ് സക്കറിയയുടെ മകന്‍ ഡോ. തോമസ് ജോര്‍ജ് ആണു സാരഥി. അമ്മ സൌമിനി കൂടെയുണ്ട്. അമേരിക്കയി.ല്‍ നിന്നും ആഫ്രിക്കയി.ല്‍ നിന്നും കുട്ടികള്‍ എത്തുന്നതു തന്നെ സ്ഥാപനത്തിന്റെ മികവിന് തെളിവാണ്. നാലു ലക്ഷമാണ് വാര്‍ഷിക ഫീസ്. മികച്ച ഫാക്കള്‍ട്ടി. നല്ല കാമ്പസ് സെലെക്ഷന്‍.

'കമ്മ്യൂണിക്കേഷന്‍--അതാണ് പ്രധാനം. എല്ലാ മേഖലയിലും മരണപ്പിടുത്തം നടക്കുമ്പോള്‍ നന്നായി ആശയങ്ങള്‍ പകര്‍ന്നു നല്‍കാന്‍ കഴിയുന്നവനേ രക്ഷപ്പെടാനാവു,' കോളേജ് ഓഡിറ്റോറിയത്തില്‍ നാഷണല്‍ യുനിയന്‍ ഒഫ് ജേര്‍ണലിസ്‌റ്‌സ് നടത്തിയ ഒരു ശില്‍പശാലയില്‍ ചെയ്ത ഹൃസ്വ പ്രസംഗത്തില്‍ ഡോ തോമസ് പറയുന്നത് കേട്ടു. ക്യാമ്പില്‍ പങ്കെടുത്ത പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് ഇതില്‍ കൂടുതല്‍ എന്തു പറയാന്‍!

ഒരു പക്ഷെ ധോണിക്ക് ദേശിയ പ്രാധാന്യം നല്‍കുന്നത് തൊട്ടടുത്തുള്ള കേരള ലൈവ്‌സ്‌റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് വക ഫാം ആണ്. മുന്നൂറു ഏക്കറില്‍ പരന്നു കിടക്കുന്ന ഫാമില്‍ ഏറ്റം മികച്ചയിനം കാലികളും വിത്തുകാളകളും അവയ്ക്ക് ഭക്ഷണത്തിനു ഒന്നാംതരം പുല്‍മേടുകളുമുണ്ട്. മലബാറി, ബൂവര്‍ ആടുകളെയും വളര്‍ത്തുന്നു. റീജണല്‍ സെമെന്‍ ബാങ്ക് അനുബന്ധ സ്ഥാപനം.

ഫാമിനടുത്ത് മനോഹരമായി രൂപകല്‍പന ചെയ്ത ഒരു ബംഗ്ലാവു കണ്ടു. വെട്ടിക്കല്‍ എന്ന് ഗേറ്റില്‍ ആലേഖനം ചെയ്തിരിക്കുന്നു. വീട്ടുടമ ചാക്കോ പാപ്പച്ചനുമായി സംസാരിക്കാനും കഴിഞ്ഞു. അങ്കമാലിയില്‍ ജനിച്ചുവെങ്കിലും വര്‍ഷങ്ങളായി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ആണ്. 88 വയസ്സായ അമ്മയെ കാണാന്‍ ഇടയ്ക്കിടെ വരും.

നടന്‍, ഗായക.ന്‍, നാടക പ്രവര്‍ത്തകന്‍, സംഘാടകന്‍ ഇതെല്ലാം ചേര്‍ന്ന ഒരപൂര്‍വ പ്രതിഭയാണ് 65 എത്തിയ പാപ്പച്ചന്‍. പൌര്‍ണമി തീയേറ്ററിന്റെ സജീവ പ്രവ.ര്‍ത്തകന്‍ ആയിരുന്നു. 'ശരരാന്തല്‍', 'മുകളില്‍ ആകാശം താഴെ ഭൂമി' തുടങ്ങി നിരവധി നാടകങ്ങളില്‍ അഭിനയിച്ചു, അവാര്‍ഡുകള്‍ നേടി.. ബൊക്കാറൊയില്‍ എഞ്ചിനീയര്‍ ആയിരിക്കുമ്പോള്‍ വഴിത്തല സ്വദേശിനി ട്രീസയെ കെട്ടി 1979ല്‍ സ്വിറ്റ്‌സര്‍ലണ്ടിലേക്ക് പോയി. 1990ല്‍ ധോണിയില്‍ ആറര ഏക്കര്‍ സ്ഥലം വാങ്ങി വീടു വച്ചു..

ധോണി പോലെ മലനിരകള്‍ (സ്വിസ് ആല്‍പ്‌സ്) ഉള്ള ഗ്രോണോ എന്ന ഗ്രാമത്തിലാണ് താമസം. സ്യൂറിക്കില്‍ നിന്ന് ഇരുനൂറും ജനീവയില്‍ നിന്ന് നാനൂറും കി. മീ. തെക്ക് ഇറ്റലിയോട് തൊട്ടു ചേര്‍ന്നുള്ള കൊച്ചു മുനിസിപ്പലിറ്റി. ഇറ്റലിയിലെ മിലാന്‍ 120 കി.മീ. അടുത്ത്. മുനിസിപ്പാലിറ്റിക്കു 37 ച.കി. വിസ്തൃതി പക്ഷേ ജനം വെറും 1321 മാത്രം. (23 ച.കി.മീ.വലിപ്പമുള്ള അകത്തേതറ പഞ്ചായത്തിലെ ജനസംഖ്യ 28,592, ധോണി വാര്‍ഡില്‍ മാത്രം ആയിരത്തഞ്ഞൂരു പേര്‍. ഏകദേശം ഗ്രോണോയുടത്ര).

പാപ്പച്ചന്റെ സോബി, ബോബി എന്നീ ആ.ണ്‍മക്കളില്‍ മൂത്തയാള്‍ സോബി വെട്ടിക്കല്‍ (36) ഗ്രോണോ ഭരണസമിതി അധ്യക്ഷന്‍ ആയിരുന്നു--മൂന്നു തവണ. ഇപ്പോഴും അംഗമാണ്. ഒരു മറുനാട്ടുകാരന് ലഭിക്കാവുന്ന വലിയ അംഗീകാരം. നെടുമ്പാശ്ശേരി കുടുംബങ്ങളുടെ ഒരു കൂട്ടായ്മയും അവിടെ ഉണ്ട്. നാടക, സംഗീത പരിപാടിക.ള്‍ ഇടയ്ക്കിടെ അരങ്ങേറുന്നു. 'രശ്മി എന്നൊരു മലയാള മാസികയും ഇറക്കുന്നു.

ഗ്രോണോയും ധോണിയും എത്ര മനോഹരമായ പ്രദേശങ്ങള്‍! ഇറ്റലിക്കടുത്തു കിടക്കുന്നതിനാല്‍ ഇറ്റാലിയന്‍ ആണു അവിടെ ഭാഷ. പകുതി ഭാഗവും വനമാണ്. കൃഷിയിടങ്ങളില്‍ മുന്തിരി തോട്ടങ്ങളുണ്ട്. സ്വിസ്സ് ആല്‍പ്‌സിന്റെ മടിത്തട്ടില്‍ ആയതിനാല്‍ ഒരുപാട് ടൂറിസ്റ്റുകള്‍ എത്തുന്നു. ധാരാളം ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നു.

'എല്ലാം എത്ര വൃത്തിയായും ഭംഗിയായും കാത്തു പരിപാലിക്കുന്നു! കേരളത്തില്‍ അറിയാഞ്ഞിട്ടല്ല. അച്ചടക്കമില്ല. മനസുമില്ല. വേസ്റ്റ് മാനേജ്മെന്റ് ഒരു ഉദാഹരണം. കേരളത്തില്‍ ഈയിടെ പഞ്ചായത്ത് തലത്തില്‍ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിച്ചു നിര്‍മാര്‍ജനം ചെയ്യാന്‍ ആരംഭം കുറിച്ചത് വളരെ നല്ല കാര്യം,'പാപ്പച്ചന്‍ നിരീക്ഷിക്കുന്നു.

ധോണിയോട് വിടവാങ്ങി ഹേമാംബിക റെയില്‍വേ കോളനിയും സംസ്‌കൃത ഹൈസ്‌കൂളും പാലക്കാടു റെയില്‍വേ ഡിവിഷണല്‍ ഹെഡ് ക്വാര്‍ട്ടെഴ്‌സും കടന്നു ഒലവക്കോട് എന്ന പാലക്കാട് ജങ്ക്ഷന്‍ സ്റ്റേഷനില്‍ എത്തി. പുതുതായി തുടങ്ങിയ പാലക്കാട്-പുനലൂര്‍ പാലരുവി എക്‌സ്പ്രസി.ല്‍ ഇരിപ്പുറപ്പിച്ചിട്ടും ധോണി മലനിരകളി.ല്‍ നിന്നുയരുന്ന നെടുനിശ്വാസങ്ങള്‍ മനസ്സില്‍ മായാതെ നിന്നു.

അവിടെ റോയല്‍ സാന്ട്‌സ്, മേരി മാതാ തുടങ്ങിയ വന്‍ ക്വാറികളില്‍ നിന്നുയരുന്ന വെടിപടഹധ്വനികള്‍, അവ സൃഷ്ടിക്കുന്ന മുറിപ്പാടുക.ള്‍. യുവ വൈദിക.ന്‍ റെനി പുല്ലുകാലായുടെ നേതൃത്വത്തി.ല്‍ ധോണി മരിയന്‍ റിന്യുവല്‍ സെന്ററില്‍ നിന്നുയര്‍ന്ന പ്രാര്‍ത്ഥനാ ഗീതങ്ങള്‍ക്ക് എന്നെ സാന്ത്വനപ്പെടുത്താന്‍ കഴിഞ്ഞില്ല.

കസ്തുരിരംഗന്‍/ഗാഡ്ഗില്‍ നിരോധനത്തില്‍ പെട്ടുഴലുന്ന നാട്ടുകാര്‍ക്കു വേണ്ടി കര്‍ഷക രക്ഷാവേദി ഹൈ കോടതിയില്‍ നല്‍കിയ ഹര്‍ജി എട്ടുമാസമായിട്ടും വിചാരണക്കെടുത്തിട്ടില്ലെന്ന് പ്രസിഡന്റ് ധോണി ജേക്കബും സെക്രട്ടറി ഏ.കെ. ചാക്കോയും ആവലാതി പ്പെടുന്നു.

ആനകള്‍ അഴിഞ്ഞാടുന്ന പാലക്കാട്ടെ ധോണിയില്‍‍ സ്വിസ് സൗരഭവുമായി ഒരു മറുനാടന്‍ മലയാളി (കുര്യന്‍ പാമ്പാടി)
പാലക്കാട്ട് നാട്ടില്‍ അഴിഞ്ഞാടുന്ന കാട്ടാനകള്‍
ആനകള്‍ അഴിഞ്ഞാടുന്ന പാലക്കാട്ടെ ധോണിയില്‍‍ സ്വിസ് സൗരഭവുമായി ഒരു മറുനാടന്‍ മലയാളി (കുര്യന്‍ പാമ്പാടി)
ധോണി മലനിരകള്‍; വനത്തില്‍ 563 സസ്യജാലം
ആനകള്‍ അഴിഞ്ഞാടുന്ന പാലക്കാട്ടെ ധോണിയില്‍‍ സ്വിസ് സൗരഭവുമായി ഒരു മറുനാടന്‍ മലയാളി (കുര്യന്‍ പാമ്പാടി)
ധോണി ജലപാതം.
ആനകള്‍ അഴിഞ്ഞാടുന്ന പാലക്കാട്ടെ ധോണിയില്‍‍ സ്വിസ് സൗരഭവുമായി ഒരു മറുനാടന്‍ മലയാളി (കുര്യന്‍ പാമ്പാടി)
കെ.എല്‍.ഡി. ബോര്‍ഡിന്‍റെ കന്നുകാലിഫാം.
ആനകള്‍ അഴിഞ്ഞാടുന്ന പാലക്കാട്ടെ ധോണിയില്‍‍ സ്വിസ് സൗരഭവുമായി ഒരു മറുനാടന്‍ മലയാളി (കുര്യന്‍ പാമ്പാടി)
ലീഡ് കോളേജും മറുനാടന്‍ വിദ്യാര്‍ഥികളും.
ആനകള്‍ അഴിഞ്ഞാടുന്ന പാലക്കാട്ടെ ധോണിയില്‍‍ സ്വിസ് സൗരഭവുമായി ഒരു മറുനാടന്‍ മലയാളി (കുര്യന്‍ പാമ്പാടി)
മാധ്യമ ശില്‍പശാലയില്‍ ഡോ. തോമസ്‌ ജോര്‍ജ്
ആനകള്‍ അഴിഞ്ഞാടുന്ന പാലക്കാട്ടെ ധോണിയില്‍‍ സ്വിസ് സൗരഭവുമായി ഒരു മറുനാടന്‍ മലയാളി (കുര്യന്‍ പാമ്പാടി)
ധോണിയിലെ സ്വിസ് വില്ല: പാപ്പച്ച.ന്‍ വെട്ടിക്കല്‍
ആനകള്‍ അഴിഞ്ഞാടുന്ന പാലക്കാട്ടെ ധോണിയില്‍‍ സ്വിസ് സൗരഭവുമായി ഒരു മറുനാടന്‍ മലയാളി (കുര്യന്‍ പാമ്പാടി)
സ്വിസ് കൌണ്‍സി.ല്‍ പ്രസിഡന്റ്‌ ആയിരുന്ന . സോബി വെട്ടിക്ക.ല്‍, പത്നി സിന്ധു, മകള്‍ ശോഭ
ആനകള്‍ അഴിഞ്ഞാടുന്ന പാലക്കാട്ടെ ധോണിയില്‍‍ സ്വിസ് സൗരഭവുമായി ഒരു മറുനാടന്‍ മലയാളി (കുര്യന്‍ പാമ്പാടി)
ധോണിയിലെ ഉദയന്‍റെ നാടന്‍ ചായക്കട
ആനകള്‍ അഴിഞ്ഞാടുന്ന പാലക്കാട്ടെ ധോണിയില്‍‍ സ്വിസ് സൗരഭവുമായി ഒരു മറുനാടന്‍ മലയാളി (കുര്യന്‍ പാമ്പാടി)
സ്വര്‍ഗത്തിലേക്കുള്ള വഴി--ജലപാതം കാണാന്‍..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക