Image

ഹരിമുരളീരവം ഓണാഘോഷം മസ്‌കറ്റില്‍ ആഗസ്റ്റ് 25ന്‌

ബിജു വെണ്ണികുളം Published on 21 August, 2017
ഹരിമുരളീരവം ഓണാഘോഷം മസ്‌കറ്റില്‍ ആഗസ്റ്റ് 25ന്‌
മസ്‌കറ്റ് :  ഒമാനിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് അസോസിയേഷന്‍ ഓഫ് മസ്‌കറ്റ് മ്യൂസിക് & ആര്‍ട്‌സ് (AMMA)യുടെ ആദ്യ സ്‌റ്റേജ്‌ഷോ 'ഹരിമുരളീരവം'.
പ്രശസ്ത പിന്നണി ഗായകന്‍ 'ബിജു നാരയണനും, ഗായിക 'പ്രീതി വാരൃരോടൊപ്പം  രവീന്ദ്രസംഗീതത്തിന് നൃത്തചുവടുകളുമായി  മസ്‌കറ്റിലെ ഏറ്റവും മികച്ച ഡാന്‍സ് അക്കാദമിയായ ഡിലേഷൃല്‍സ് ഡാന്‍സ് അക്കാദമിയും (DELICIOUS DANCE ACADEMY) അവരോടൊപ്പം ഒമാനില്‍ നിന്നും തിരഞ്ഞെടുത്ത ഗായകരും പങ്കെടുക്കുന്ന ഹരിമുരളീരവം. എന്ന സംഗീത നൃത്ത ഷോ ആഗസ്റ്റ് 25, 6.30 p.m. ന്. മസ്‌ക്കറ്റ് അല്‍ ഫലജ് ഹോട്ടലില്‍. 

ഒമാനിലുള്ള ഇനിയും അറിയപെടാതെ കിടക്കുന്ന കലാകരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുവാനും, അവരുടെ കഴിവുകള്‍ പുറം ലോകത്തിലേക്ക് എത്തിക്കുവാന്‍ ഒരു വേദി എന്നൊരു ആശയത്തില്‍ തുടങ്ങിയ കൂട്ടായ്മയാണ് അസോസിയേഷന്‍ ഓഫ് മസ്‌കറ്റ് മ്യൂസിക് & ആര്‍ട്‌സ് (AMMA).

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപെടുക : Shilin Poyyara  +968 9509 0690.

ഹരിമുരളീരവം ഓണാഘോഷം മസ്‌കറ്റില്‍ ആഗസ്റ്റ് 25ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക