Image

മമ്മൂട്ടി ചിത്രം 'പുളളിക്കാരന്‍ സ്റ്റാറാ'യുടെ രണ്ടാമത്തെ സോംങ്ങ്‌ വീഡിയോ ഒരു ദിവസത്തിനുള്ളില്‍ 3 ലക്ഷം വ്യൂസ്‌ കടന്നു

Published on 21 August, 2017
 മമ്മൂട്ടി ചിത്രം 'പുളളിക്കാരന്‍ സ്റ്റാറാ'യുടെ രണ്ടാമത്തെ സോംങ്ങ്‌ വീഡിയോ ഒരു ദിവസത്തിനുള്ളില്‍ 3 ലക്ഷം വ്യൂസ്‌ കടന്നു
കൊച്ചി: മമ്മൂട്ടി ചിത്രം 'പുളളിക്കാരന്‍ സ്റ്റാറാ'യുടെ രണ്ടാമത്തെ സോംങ്ങ്‌ വീഡിയോ ഒരു ദിവസത്തിനുള്ളില്‍ 3 ലക്ഷത്തിലധികം വ്യൂസ്‌ നേടി. 

`ഒരു കാവളം പൈങ്കിളി` എന്ന തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ വിജയ്‌ യേശുദാസാണ്‌. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക്‌ എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു. വളരെ നാളുകള്‍ക്കു ശേഷം മമ്മൂട്ടി ഒരു ഗാനത്തില്‍ പാടി അഭിനയിച്ചിരിക്കുന്നു എന്ന സവിശേഷത ഈ വീഡിയോക്കുണ്ട്‌.

രതീഷ്‌ രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആശ ശരത്‌, ദീപ്‌തി സതി, ദിലീഷ്‌ പോത്തന്‍, ഇന്നസെന്റ്‌ എന്നിവരും പ്രമുഖ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്‌. ഛായാഗ്രഹണം വിനോദ്‌ ഇല്ലമ്പള്ളിയും ചിത്രസംയോജനം രതീഷ്‌ രാജുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. 

എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. എഫ്‌ ടി എസ്‌ ഫിലിംസിന്റെ കൂടെ യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ്‌ ആണ്‌ ബക്രീദ്‌-ഓണം റിലീസായ 'പുളളിക്കാരന്‍ സ്റ്റാറാ' നിര്‍മിച്ചിരിക്കുന്നത്‌.

`ഒരു കാവളം പൈങ്കിളി` ഒഫീഷ്യല്‍ സോംങ്ങ്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=qY6h_y9HiVU


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കോിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക