Image

ബ്രിസ്‌ക ഓണാഘോഷം സെപ്തംബര്‍ ഒമ്പതിന്

Published on 21 August, 2017
ബ്രിസ്‌ക ഓണാഘോഷം സെപ്തംബര്‍ ഒമ്പതിന്
ബ്രിസ്‌റ്റോള്‍: യു.കെയിലെ ഏറ്റവും വലിയ ഓണസദ്യയിലൂടെ ശ്രദ്ധകേന്ദ്രമായ ബിസ്‌ക (ബ്രിസ്‌റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍)യുടെ ഓണാഘോഷങ്ങള്‍ സെപ്തംബര്‍ ഒമ്പതിന് നടക്കും.

സദ്യയ്ക്ക് ശേഷം കലാപരിപാടികള്‍ അരങ്ങേറും. ഓണത്തിന് മുന്നോടിയായുള്ള ചീട്ടുകളി മത്സരവും പരമ്പരാഗത നാടന്‍ മത്സരങ്ങളും ഓഗസ്റ്റ് 27ന് നടക്കും. വടംവലി മത്സരവും നടക്കും. രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 

ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രസിഡന്റ് മാനുവല്‍ മാത്യൂ, ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി, ട്രഷറര്‍ ബിജു ഏബ്രഹാം, ആര്‍ട്‌സ് സെക്രട്ടറി സെബാസ്റ്റിയന്‍ ലോനപ്പന്‍, സന്ദീപ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക