Image

നിത്യ ജീവന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 2017ന് ലിമെറിക്കില്‍ ചൊവ്വാഴ്ച തുടക്കമാകും

Published on 21 August, 2017
നിത്യ ജീവന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 2017ന് ലിമെറിക്കില്‍ ചൊവ്വാഴ്ച തുടക്കമാകും
 
 
ഡബ്ലിന്‍: ലിമെറിക്ക് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ന്ധനിത്യജീവന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 2017ന് ലിമെറിക്ക്, പാട്രിക്‌സ്വെല്‍ റേസ്‌കോഴ്‌സ് ഓഡിറ്റിറിയത്തില്‍ ചൊവ്വാഴ്ച തുടക്കമാകും.

ബൈബിള്‍ കണ്‍വന്‍ഷന്‍ നയിക്കുന്ന തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.ഡേവിസ് പട്ടത്തിലിനും സംഘത്തിനും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ഓഗസ്റ്റ് 22,23,24 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. കണ്‍വന്‍ഷനോടനുബന്ധിച്ച് സ്പിരിച്വല്‍ ഷെയറിങ്ങിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് . സെഹിയോന്‍ മിനിസ്ട്രി യുകെയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള ധ്യാനവും നടക്കും.

ബൈബിള്‍ കോണ്‍വന്‍ഷനില്‍ പങ്കെടുത്ത് ആത്മീയമായ ഉണര്‍വും ചൈതന്യവും പ്രാപിക്കുന്നതിലേക്കായി ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.റോബിന്‍ തോമസ് (0894333124),
ബിജു തോമസ് ചെത്തിപ്പുഴ (0877650280),
ജോജോ ദേവസി(0877620925),
യാക്കോബ് മണവാളന്‍ (0874100153) എന്നിവരുമായി ബന്ധപ്പെടുക . 

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക