Image

കുവൈറ്റ് ജയിലില്‍ അടയ്ക്കപ്പെട്ട മലയാളി യുവാവിന്റെ മോചനത്തിനു വഴിതെളിഞ്ഞു

Published on 21 August, 2017
കുവൈറ്റ് ജയിലില്‍ അടയ്ക്കപ്പെട്ട മലയാളി യുവാവിന്റെ മോചനത്തിനു വഴിതെളിഞ്ഞു
 
തൊടുപുഴ: വീട്ടുകാരുടെയും നാട്ടുകാരുടെയും മനമുരുകിയുള്ള പ്രാര്‍ഥനയ്ക്കു സാഫല്യം. രക്തസാന്പിള്‍ മാറ്റിയെന്നാരോപിക്കപ്പെട്ടു കുവൈറ്റ് ജയിലില്‍ അടയ്ക്കപ്പെട്ടിരുന്ന യുവാവിന്റെ മോചനത്തിനു വഴിതെളിഞ്ഞു. കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലിപുത്തന്‍പുരയില്‍ എബിന്‍ തോമസിനാണ് (28) കുവൈറ്റ് കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചത്. ഇതോടെ എബിന്‍ ജയില്‍മോചിതനാകാനുള്ള സാധ്യത തെളിഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 22 മുതല്‍ ചെയ്യാത്ത കുറ്റത്തിനു കുവൈറ്റ് ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയായിരുന്നു എബിന്‍ തോമസ്.

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ ഫഹാഹില്‍ ക്ലിനിക്കില്‍ 2015 മാര്‍ച്ച് മുതല്‍ ജോലി ചെയ്യുന്നതിനിടയിലാണ് എബിനെ രക്തസാന്പിള്‍ മാറ്റിയെന്നാരോപിച്ചു കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജാമ്യത്തിനു ശ്രമിച്ചെങ്കിലും പലതവണ മാറ്റുകയായിരുന്നു. ഒക്ടോബര്‍ ഒന്നിനു കേസില്‍ അന്തിമവിധി പറയും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക