Image

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് യാത്രയയപ്പ് നല്‍കി

Published on 21 August, 2017
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് യാത്രയയപ്പ് നല്‍കി
  
 
കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (അജപാക്) സെക്രട്ടറി സാജന്‍ പള്ളിപ്പാടിന് അജപാക് യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രക്ഷാധികാരി ബാബു പനന്പള്ളി അജപാക് ഉപഹാരം കൈമാറി. സണ്ണി പത്തിചിറ, മാത്യു ചെന്നിത്തല, തോമസ് പള്ളിക്കല്‍, ബിനോയ് ചന്ദ്രന്‍, ഫിലിപ്പ് സി.വി തോമസ്, അജി കുട്ടപ്പന്‍, അബ്ദുല്‍ റഹ്മാന്‍ പുഞ്ചിരി, സിറില്‍ ജോണ്‍ അലക്‌സ് ചന്പക്കുളം, സാബു എം. പീറ്റര്‍, സുഭാഷ് ചെറിയനാട് എന്നിവര്‍ സംസാരിച്ചു. സാജന്‍ പള്ളിപ്പാട് മറുപടി പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക