Image

മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്

Published on 21 August, 2017
മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്
ന്യു യോര്‍ക്ക്: മുപ്പത്തേഴാമത് ഇന്ത്യ ഡേ പരേഡ് മന്‍ഹാട്ടനില്‍ മനുഷ്യക്കടല്‍ തീര്‍ത്തു. മാഡിസന്‍ അവന്യുവില്‍ 38-ം സ്റ്റ്രീറ്റ് മുതല്‍ 23-ം സ്ട്രീറ്റ് വരെ ത്രിവര്‍ണങ്ങളില്‍ മുക്കിയ പരേഡ് വീക്ഷിക്കാന്‍ അമേരിക്കക്കാരടക്കം ആയിരങ്ങള്‍റോഡിന്റെ ഇരു വശത്തും തടിച്ചു കൂടി.

ഫ്‌ളോട്ടുകളും വിവിധ സംഘടനകളുടെ ബാനറിനു പിന്നില്‍ മാര്‍ച്ച് ചെയ്ത ജനവും ഭാരതാംബക്കു ജയ് വിളിക്കുകയും വന്ദേ മാതരം ആലപിക്കുകയും ചെയ്തു. വിവിധ സംഘങ്ങളുടെ വാദ്യഘോഷങ്ങളുംമേളവും കൂടി ആയപ്പോള്‍ നഗരവീഥിഅക്ഷരാര്‍ത്ഥത്തില്‍ മഹോത്സവ വേദിയായി

ബാഹുബലിയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച റാണാ ദഗുബതി ആയിരുന്നു ഗ്രാന്‍ഡ് മാര്‍ഷല്‍. അതേ സിനിമയില്‍ വേഷമിട്ട തമന്ന ഭാട്യ മുഖ്യാതിഥിയും. ന്യു യോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയൊ പരേഡില്‍ മാര്‍ച്ചു ചെയ്തു.
കോണ്‍സല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി, കോണ്‍സല്‍ ദേവീദാസന്‍ നായര്‍ എന്നിവരുടെ നേത്രുത്വത്തില്‍ കോണ്‍സുലേറ്റ് അവതരിപ്പിച്ച ഫ്‌ളോട്ട് ഇന്ത്യയുടെ വൈവിധ്യം വിളിച്ചോതി. നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ളവര്‍ പാരമ്പര്യ വേഷമണിഞ്ഞെത്തിയത് ആകര്‍ഷകമായി.

എയര്‍ ഇന്ത്യ ഫ്‌ളോട്ടില്‍ ഡല്‍ഹിയില്‍ നിന്നു സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കു വിമാനം പറപ്പിച്ച വനിതാ സംഘം അണി നിരന്നു.

ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി. മാര്‍ച്ച് ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസുകാരെ കണ്ടില്ല.

ഹിന്ദു, സിക്ക്, ജൈന, ക്രൈസ്തവ മത വിഭാങ്ങളുടെ മാര്‍ച്ച് ഇന്ത്യയുടെ ബഹുസ്വരത വിളിച്ചോതി. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഏഷ്യന്‍ ക്രിസ്ത്യന്‍സ് ഇന്‍ അമേരിക്കയുടെ ഫ്‌ളോട്ടിനെ പ്രസിഡന്റ് കോശി ജോര്‍ജ് നയിച്ചു. ഗുജറാത്ത് ക്രിസ്ത്യാനികള്‍ ബാനറിനു പിന്നില്‍ മാര്‍ച്ച് ചെയ്തപ്പോള്‍ തമിഴ് ക്രൈസ്തവര്‍ വേളങ്കണ്ണി മാതാവിന്റെ രൂപവുമായി മാര്‍ച്ച് ചെയ്തു.

പതിവു പോലെ മലയാളി സാന്നിധ്യം വിരലിലെണ്ണാവുന്നതായിരുന്നു. ഏഷ്യാനെറ്റിനു വേണ്ടി ഷിജോ പൗലോസ്, അരുണ്‍ (ജോര്‍ജ് ബാബു) എന്നിവര്‍ പരേഡ് കവര്‍ ചെയ്തു. അത് സെപ്റ്റംബര്‍ 2-നു അമേരിക്ക ഈ ആഴ്ച യ്ല്‍ കാണിക്കുമെന്നു എഡിറ്റര്‍ ഡോ. ക്രുഷ്ണ കിഷോര്‍ അറിയിച്ചു. ന്യു യോര്‍ക്ക് സമയം വൈകിട്ട് 7:30

മാധ്യമ പ്രവര്‍ത്തകരായ അജയ് ഘോഷ്, ജിന്‍സ്‌മോന്‍ സക്കറിയ, ജോസ് പിന്റോ സ്റ്റീഫന്‍ എന്നിവരും പങ്കെടുത്തു. ഫോമാ നേതാവ് ഷിനു ജോസഫ് കുടുംബ സമേതം എത്തി.
സിറ്റിയുടെ ഭാഗമായ ക്വീന്‍സില്‍ കഴിഞ്ഞയാഴ്ച പരേഡില്‍ ഒട്ടേറെ മലയാളികള്‍ പങ്കെടുത്തതിനാല്‍ അവരുടെ അസാന്നിധ്യം അത്ര പറയാനില്ല. മലയാളിക്കു പ്രാധാന്യം കിട്ടുന്നതിനാല്‍ ക്വീന്‍സ് പരെഡിനെ നമുക്കു ശക്തിപ്പെടുത്താം.
കൂടുതല്‍ ചിത്രങ്ങളും ഇംഗ്ലീഷ് റിപ്പോര്‍ട്ടും കാണുക 

India Day Parade in Manhattan-More photos

Tens of thousands attend India Day Parade in Manhattan

മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്മന്‍ഹാട്ടനെ മനുഷ്യ കടലാക്കിയ ഇന്ത്യാ ഡേ പരേഡ്
Join WhatsApp News
Jack Daniel 2017-08-22 03:48:41
ആര് പറഞ്ഞടാ മലയാളി സാന്നിദ്ധ്യം ഇല്ലായിരുന്നെന്ന് ? അൽപ്പം വെള്ളം കൂടുതൽ അടിച്ചതുകൊണ്ട് വാനിന്റെ പുറകിൽ കിടന്നുറങ്ങി പോയി. അത്രേയുള്ളൂ.
India Youth 2017-08-22 09:07:10
it all stupid show off some adults.
it is stupid have a float of velamkanni  in a National day rally 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക