Image

മസ്കറ്റ്- സയന്‍സ് ഫെസ്റ്റ് ഡോക്ടര്‍മാരുമായുള്ള സംവാദം സംഘടിപ്പിക്കുന്നു

ബിജു വെണ്ണികുളം Published on 22 August, 2017
മസ്കറ്റ്- സയന്‍സ് ഫെസ്റ്റ് ഡോക്ടര്‍മാരുമായുള്ള സംവാദം സംഘടിപ്പിക്കുന്നു
മസ്‌കറ്റ് : ഇന്ത്യന്‍  സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗമായ മസ്‌കറ്റ് സയന്‍സ് ഫെസ്റ്റ് ഡോക്ടര്‍മാരുമായുള്ള സംവാദം സംഘടിപ്പിക്കുന്നു


മസ്‌കറ്റിലെ വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും  ശാസ്ത്ര ബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ  മസ്‌കറ്റ് സയന്‍സ് ഫെസ്റ്റ്,  മസ്‌കറ്റിലെ ആരോഗ്യമേഖലയിലെ വിദഗ്ധ ഡോക്ടര്‍മാരുമായി സംവദിക്കുവാനുള്ള വേദി ഒരുക്കുന്നു. 

2017 ആഗസ്ത് 25 വെള്ളിയാഴ്ച വൈകുന്നേരം 6 മണിമുതല്‍ ദാര്‌സൈടിലെ ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടക്കുന്ന 'ആരോഗ്യ ജാലകം – സീസണ്‍ 2' എന്ന പരിപാടിയില്‍ മസ്‌കറ്റിലെ പ്രഗത്ഭരായ പതിനൊന്നു ഡോക്ടര്‍മാര്‍ പങ്കെടുത്തു ആരോഗ്യ സംബന്ധിയായ സംശയങ്ങള്‍ക്ക് മറുപടി നല്‍കും.

 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, നെടുമ്പാശ്ശേരി ചാപ്റ്ററുമായി യോജിച്ച് കൊണ്ടാണ് സംവാദം ഒരുക്കിയിരിക്കുന്നത്. 

'പ്രവാസികളില്‍ പലരും ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ക്ക് സ്വയം ചികിത്സ നടപ്പിലാക്കുന്നവരോ തങ്ങളുടെ ജീവിത സാഹചര്യങ്ങളാല്‍ പലവിധ അസുഖങ്ങളിലും കൃത്യമായ ചികിത്സ ലഭിക്കാതിരിക്കുന്നവരോ ആണ്.  നിസ്സാരമായി തള്ളിക്കളയുന്ന ചില ലക്ഷണങ്ങള്‍ ചിലപ്പോള്‍ ദീര്‍ഘകാല ചികിത്സ വേണ്ടി വരുന്ന അസുഖങ്ങളുടെ മുന്നോടിയായിരിക്കാം. ഇത്തരം കാര്യങ്ങളെ കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കുക എന്നു മാത്രമല്ല വിദ്യാത്ഥികള്‍ക്ക് പരീക്ഷ സമയത്തുണ്ടാവുന്ന മാനസിക സംഘഷം എങ്ങനെ ഇല്ലാതാക്കാം എന്നിവയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.'

 മസ്‌കറ്റിലെ വിദഗ്ധ ഡോക്ടര്‍മാരുമായി നേരിട്ട് സംവദിക്കുവാന്‍ അവസരം ലഭിക്കുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം സൌജന്യമാണ്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക