Image

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും

Published on 22 August, 2017
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും

നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം നാളെയും തുടരും. ഇന്ന് വിശദമായ വാദമാണ് ഈ കേസില്‍ ഹൈക്കോടതിയില്‍ നടന്നത്. ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ദിലീപിനെതിരെ അന്വേഷണസംഘം സമര്‍പ്പിച്ച തെളിവുകളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് അഡ്വ. രാമന്‍പിള്ള വാദിച്ചു.

രാവിലെ പത്തരയ്ക്ക് തുടങ്ങിയ വാദം ഉച്ചയ്ക്ക് ശേഷം രണ്ടേമുക്കാലോടെ നാളത്തേയ്ക്ക് മാറ്റുകയായിരുന്നു. ഈ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. സിനിമയെ വെല്ലുന്ന കഥയാണിതെന്നും, ദിലീപും സുനില്‍കുമാറും ഒരേ ടവര്‍ ലൊക്കേഷനില്‍വന്നുവെന്നതുകൊണ്ട് ഇരുവരും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന് പറയാനാകില്ലെന്നും പ്രതിഭാഗം വാദിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക