Image

പെന്റിത്ത് മലയാളി കൂട്ടായ്മയുടെ പത്താമത് ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന്

Published on 22 August, 2017
പെന്റിത്ത് മലയാളി കൂട്ടായ്മയുടെ പത്താമത് ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന്
  
സിഡ്‌നി: പടിഞ്ഞാറന്‍ സിഡ്‌നി മേഖലയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ പെന്റിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ രണ്ടിനു നടത്തും. കിംഗ്‌സ് വുഡ് ഗവണ്‍മെന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷത്തില്‍ കേരളീയ സാംസ്‌കാരിക പാരന്പര്യത്തെ ഉയര്‍ത്തിക്കാട്ടുന്ന നിരവധി പരിപാടികള്‍ അരങ്ങേറും.

രാവിലെ പതിനൊന്നിനു നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ പെന്റിത്ത് സിറ്റി കൗണ്‍സില്‍ സാംസ്‌കാരിക വിഭാഗം കോര്‍ഡിനേറ്റര്‍ ഗ്രേസി ലെഹി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭാരതീയവും കേരളീയവുമായ നൃത്ത ന്യത്യപരിപാടികള്‍ക്കു തുടക്കം കുറിക്കും. ഉച്ചയ്ക്ക് പരന്പരാഗത രീതിയിലുള്ള ഓണസദ്യ, വിനോദ മത്സരപരിപാടികളും നടത്തും. ഇന്‍ഡോ ഓസിറിഥമവതരിപ്പിക്കുന്ന ചെണ്ടമേളം ആഘോഷ പരിപാടികള്‍ക്ക് മാറ്റു കൂട്ടും. പരിപാടികള്‍ക്ക് പ്രസിഡന്റ് സണ്ണി മാത്യു, സെക്രട്ടറി മഹേഷ് പണിക്കര്‍, വൈസ് പ്രസിഡന്റ് സുരേഷ് പോക്കാട്ട്, കമ്മിറ്റിയംഗങ്ങളായ ചെറിയാന്‍ മാത്യു, അജി ടി.എസ്, ജോയി ജേക്കബ്, ജിനു വര്‍ഗീസ്, റിഥോയി പോള്‍, പ്രവീണ്‍ അധികാരം, ഷിബു മാളിയേക്കല്‍, ജോബി അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജോഗേഷ് കാണക്കാലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക