Image

അദ്ധ്യാപികയ്ക്ക് ക്രിസ്റ്റല്‍ അവാര്‍ഡ്

റോയി മണ്ണൂര്‍ Published on 06 March, 2012
അദ്ധ്യാപികയ്ക്ക്  ക്രിസ്റ്റല്‍ അവാര്‍ഡ്
ഹൂസ്റ്റണ്‍ : കേരളത്തില്‍ നിന്നും അമേരിക്കയിലെത്തി അദ്ധ്യാപനവൃത്തിയില്‍ ശ്രദ്ധേയമായ സേവനം കാഴ്ച വെച്ച, സ്റ്റാഫോര്‍ഡ് മിഡില്‍ സ്‌ക്കൂള്‍ അദ്ധ്യാപിക പ്രീതി ജോസഫിനാണ് ക്രിസ്റ്റല്‍ അവാര്‍ഡ് ലഭിച്ചത്.

ആയിരത്തോളം നോമിനികളില്‍ നിന്ന് സെലക്ട് ചെയ്യപ്പെട്ട ഏക ഇന്‍ഡ്യാക്കാരിയാണ് പ്രീതി.
അദ്ധ്യാപനവൃത്തിയില്‍ സമര്‍പ്പമ മനസ്സോടെ പ്രവര്‍ത്തിക്കുകയും, വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്തതിനാണ് പ്രീതിക്ക് ഈ അംഗീകാരം ലഭിച്ചത്.

ഹയറ്റ് റീജന്‍സി ഹോട്ടലില്‍ കൂടിയ 19-ാമത് വാര്‍ഷിക സമ്മേളനത്തില്‍ ക്യാഷ് അവാര്‍ഡ് ഉള്‍പ്പെടെയുള്ള ക്രിസ്റ്റല്‍ അംഗീകാരം സമ്മാനിച്ചു.

കൊല്ലം സ്വദേശിനിയായ പ്രീതിയുടെ ഭര്‍ത്താവ് ജോസഫ് ഡൊമനിക് എല്‍.റ്റി.സി ഫാര്‍മസിയില്‍ റ്റെക്ക് ആയി ജോലി ചെയ്യുന്നു. വിദ്യാര്‍ത്ഥിനികളായ ഡിംബിള്‍ ജോസഫും, ട്വിങ്കില്‍ ജോസഫുമാണ് മക്കള്‍.

സ്‌ക്കൂളില്‍ വിവിധതരം പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിച്ചിട്ടുള്ള പ്രീതി നാഷണല്‍ എന്‍ഞ്ചിനിയേഴ്‌സ് വീക്കില്‍ ഭാവി നഗര സംവിധാനവും, മാര്‍സില്‍ പോകുന്നതിനുള്ള റോവറും രൂപകല്‍പ്പന ചെയ്ത് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ പ്രദര്‍ശനം നടത്തി സ്‌ക്കൂള്‍ അധികൃതരുടെ 'പ്രീതി' നേടിയ ആളാണ് ഈ പ്രീതി ടീച്ചര്‍.

ഒരു പതിറ്റാണ്ടിനു മുമ്പ് അമേരിക്കയില്‍ എത്തിയ പ്രീതി നാലുവര്‍ഷം മുമ്പാണ് ഈ സ്‌ക്കൂളില്‍ സേവനം ആരംഭിച്ചത്. ഇപ്പോള്‍ പ്രീതിയും കുടുംബവും മിസോറി സിറ്റിയിലാണ് താമസം.

വാര്‍ത്ത അയച്ചത് : റോയി മണ്ണൂര്‍
അദ്ധ്യാപികയ്ക്ക്  ക്രിസ്റ്റല്‍ അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക