Image

പ്രണയത്തകര്‍ച്ച, സത്യാവസ്ഥ വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍

Published on 23 August, 2017
പ്രണയത്തകര്‍ച്ച, സത്യാവസ്ഥ വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍
യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. താരം പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് സിനിമ ഉപേക്ഷിക്കാന്‍ ആലോചിച്ചുവെന്നും മദ്യപാനിയായെന്നുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍ തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം

പ്രണയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ടര്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. എപ്പോഴാണ് വിവാഹമെന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചു. എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെയൊക്കെ വിവാഹം കഴിഞ്ഞു എന്നാണ് ഞാന്‍ മറുപടി പറഞ്ഞത് ഉണ്ണി മുകുന്ദന്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക