Image

പുതിയ ചിത്രത്തിനായി വീണ്ടും പിന്നണി പാടി പൃഥ്വിരാജ്

Published on 23 August, 2017
പുതിയ ചിത്രത്തിനായി വീണ്ടും പിന്നണി പാടി പൃഥ്വിരാജ്
അഭിനയം മാത്രമല്ല സംഗീതവും തനിക്കു വഴങ്ങുമെന്നു തെളിയിച്ച താരമാണ് പൃഥ്വിരാജ്. പുതിയ മുഖം, ഉറുമി എന്നീ ചിത്രങ്ങളില്‍ ദീപക് ദേവിന്റെ സംഗീതത്തില്‍ താരം പാടിയ പാട്ടുകളെല്ലാം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

താരം നായകനായി എത്തുന്ന പുതിയ ചിത്രം ആദം ജോണിനായി വീണ്ടും പിന്നണ് പാടുകയാണ് പൃഥ്വിരാജ്. ജിനു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപക് ദേവാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ ഉടന്‍ പുറത്തുവിടുമെന്ന് താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണിതെന്നും ദീപകിന്റെ നിര്‍ബന്ധ പ്രകാരമാണ് ഗാനം ആലപിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക