Image

റോജി എം. ജോണ്‍ എംഎല്‍എക്ക് ആല്‍ഫാ ഓസ്‌ട്രേലിയയുടെ സ്വീകരണം

Published on 23 August, 2017
റോജി എം. ജോണ്‍ എംഎല്‍എക്ക് ആല്‍ഫാ ഓസ്‌ട്രേലിയയുടെ സ്വീകരണം

മെല്‍ബണ്‍: അങ്കമാലി എംഎല്‍എ റോജി എം. ജോണിന് അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ (ആല്‍ഫാ) നേതൃത്വത്തില്‍ ഓഗസ്റ്റ് 29 ചൊവ്വാഴ്ച മെല്‍ബണില്‍ സ്വീകരണം നല്‍കും. ഒഐസിസി വിക്ടോറിയ ഘടകത്തിന്റെയും ആല്‍ഫായുടെയും പ്രത്യേക ക്ഷണപ്രകാരം ഓഗസ്റ്റ് 29ന് മൂന്നിന് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ എത്തിചേരുന്ന റോജി എം. ജോണ്‍ എംഎല്‍എയെ ഒഐസിസി ഭാരവാഹികളും ആല്‍ഫായുടെ ഭാരവാഹികളായ എം.യു. മാര്‍ട്ടിന്‍, സോജി ആന്റണി, ജോബി പഞ്ഞിക്കാരന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്ന് മെല്‍ബണ്‍ ഷൈന്‍സ് ഡെറിമുട്ടില്‍ വൈകീട്ട് 5.30ന് നടക്കുന്ന സ്വീകരണചടങ്ങില്‍ ആല്‍ഫായിലെ എല്ലാ അംഗങ്ങളും പങ്കെടുക്കും. 

അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ നേതൃത്വത്തില്‍ അങ്കമാലിയിലെയും പരിസരപ്രദേശങ്ങളിലെയും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ധനസഹായം നല്‍കുന്നതിനുവേണ്ടി ആരംഭിക്കുന്ന ജീവകാരുണ്യനിധിയുടെ ഉദ്ഘാടനം റോജി എം. ജോണ്‍ എംഎല്‍എ നിര്‍വ്വഹിക്കും. തുടര്‍ന്ന് അങ്കമാലി നിയോജകമണ്ഡലത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റിയും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെയുംകുറിച്ച് അദ്ദേഹം വിശദീകരിക്കും.

2017 ഏപ്രില്‍ 22ന് മെല്‍ബണില്‍ നടന്ന ആല്‍ഫായുടെ ഉദ്ഘാടന ചടങ്ങില്‍ നിയമസഭാ സമ്മേളനം മൂലം പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും വീഡിയോയിലൂടെ മെല്‍ബണിലെ അങ്കമാലിക്കാരുടെ പ്രഥമ സംഘടനയായ അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന് റോജി എം. ജോണ്‍ എംഎല്‍എ ആശംസകള്‍ നേര്‍ന്നിരുന്നുì. അങ്കമാലിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കനുന്നതിനും പ്രവാസികളായ അങ്കമാലിക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ എംഎല്‍എയെ അറിയിക്കുന്നതിനും അവസരം ലഭിക്കുന്ന ഈ സ്വീകരണചടങ്ങില്‍ പങ്കെടുക്കാന്‍ സംഘടനാരാഷ്ട്രീയ ഭേദമെന്യെ എല്ലാവരെയും ക്ഷണിക്കുന്നതായി ആല്‍ഫായുടെ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക