Image

ഇന്ത്യന്‍ അമേരിക്കന്‍ പത്മാ വിശ്വനാഥന് 2017 ലെ സാഹിത്യ പുരസ്‌കാരം

പി.പി.ചെറിയാന്‍ Published on 24 August, 2017
ഇന്ത്യന്‍ അമേരിക്കന്‍ പത്മാ വിശ്വനാഥന് 2017 ലെ സാഹിത്യ പുരസ്‌കാരം
അര്‍ക്കന്‍സാസ്: ഇന്ത്യന്‍ അമേരിക്കന്‍ നോവലിസ്റ്റും, തിരകഥാകൃത്തുമായ പത്മ വിശ്വനാഥന് 2017 പോര്‍ട്ടര്‍ഫണ്ട് സാഹിത്യ പുരസ്‌ക്കാരം ലഭിച്ചു.

അര്‍ക്കന്‍സാ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്‌ക്കാരമാണിത്. രണ്ടായിരം ഡോളറാണ് സമ്മാനതുക.

കാനഡയില്‍ ജനിച്ച പത്മ വിശ്വനാഥന്‍ ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് അര്‍ക്കന്‍സാസിലെ ക്രിയേറ്റീവ് ആന്റ് ട്രാന്‍സലേഷന്‍ പ്രൊഫസറാണ്.

പത്മയുടെ ദി ടോസ് ഓഫ് ലെമണ്‍(The Toss Of  Lemon) എട്ടു രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞതും ഇതാണ്. ദി എവര്‍ ആഫ്റ്റര്‍ ഓഫ് ആഷ്വിന്‍ റാവു (The Ever After Of Ashwin Rao) എന്ന നോവല്‍ കാനഡ, അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2006 ബോസ്റ്റണ്‍ റിവ്യൂ ഷോര്‍ട്ട് സ്‌റ്റോറി മത്സരത്തില്‍ പത്മയുടെ ട്രാന്‍സിറ്ററി സിറ്റീസ് (Transitory Cities) അവാര്‍ഡിനര്‍ഹമായിട്ടുണ്ട്. ഹൗസ് ഓഫ് സേക്രഡ് കൗസ് (House of Sacred Cows) എന്ന നാടകവും പ്രസിദ്ധമാണ്. ഒക്ടോബര്‍ 26 അര്‍ക്കന്‍സാസ് ലിറ്റില്‍ റോക്കില്‍ നടക്കുന്ന ചടങ്ങില്‍ പത്മക്ക് അവാര്‍ഡ് സമ്മാനിക്കും.

ഇന്ത്യന്‍ അമേരിക്കന്‍ പത്മാ വിശ്വനാഥന് 2017 ലെ സാഹിത്യ പുരസ്‌കാരംഇന്ത്യന്‍ അമേരിക്കന്‍ പത്മാ വിശ്വനാഥന് 2017 ലെ സാഹിത്യ പുരസ്‌കാരംഇന്ത്യന്‍ അമേരിക്കന്‍ പത്മാ വിശ്വനാഥന് 2017 ലെ സാഹിത്യ പുരസ്‌കാരം
Join WhatsApp News
P.Harikumar Ph.D 2017-09-09 10:03:41
CONGRATULATIONS!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക