Image

ദിലീപിന്റെ കാര്യം പരാമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഫാ. ആന്‍ഡ്രൂസ്

Published on 24 August, 2017
ദിലീപിന്റെ കാര്യം പരാമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഫാ. ആന്‍ഡ്രൂസ്

ദിലീപിന് അനുകൂലമായി പ്രസംഗിച്ച ക്രിസ്ത്യന്‍ പുരോഹിതന്‍ വിവാദത്തില്‍. ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്ബിലാണ് വിവാദത്തിലായത്. ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന് ഫാ. ആന്‍ഡ്രൂസ് ആഹ്വാനം ചെയ്തുവെന്നാണ് വിവാദം. എന്നാല്‍ നടി മോഹിനി, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവരുടെ കാര്യം പറഞ്ഞ കൂട്ടത്തില്‍ ദിലീപിന്റെ കാര്യം പരാമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ദിലീപ് ജയിലില്‍ ബൈബിള്‍ വായിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. മോഹിനി ഇപ്പോള്‍ സുവിശേഷ പ്രവര്‍ത്തകയാണ്. കോഴ കേസില്‍ വിചാരണാ തടവുകാരനായി ജയിലിലായിരിക്കെ ശ്രീശാന്തും ബൈബിള്‍ വായിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇവര്‍ വിശ്വാസത്തിലേക്ക് തിരിഞ്ഞത് പോലെ എല്ലാവരും വിശ്വാസം മുറുകെ പിടിക്കണമെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ അക്കാര്യം പറഞ്ഞതെന്ന് ഫാ. ആന്‍ഡ്രൂസ് ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മഞ്ഞുമ്മല്‍ കാര്‍മ്മല്‍ റിട്രീറ്റ് കേന്ദ്രത്തിലെ വൈദികനാണ് വിവാദത്തിലായ ഫാ. ആന്‍ഡ്രൂസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക