Image

അജിത്തിന്റെ പേരില്‍ ഒരു ഇഡ്ഡലി, ഭാരം 57 കിലോഗ്രാം

Published on 24 August, 2017
അജിത്തിന്റെ പേരില്‍ ഒരു ഇഡ്ഡലി, ഭാരം 57 കിലോഗ്രാം

തമിഴകത്തെ തല, അജിത്തിന്റെ പേരിലുള്ള ഇഡ്ഡലിയാണ് ഇപ്പോള്‍ സംസാരവിഷയം. ഈ ഇഡ്ഡലി ഒരു മെനുകാര്‍ഡിലും കാണാന്‍ കഴിയില്ല. അജിത്തിന്റെ പേരിലുള്ള ഭീമന്‍ ഇഡ്ഡലി കാണമെങ്കില്‍ ചെന്നൈ റോയാപുരത്ത് ഭാരത് തിയേറ്ററിന് മുമ്പില്‍ തന്നെ എത്തണം.

57 കിലോഗ്രാം ഭാരമാണ് ഈ ഭീമന്‍ ഇഡ്ഡലിക്കുള്ളത്. തലയുടെ 57ാമത്തെ ചിത്രം വിവേഗത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് ഭീമന്‍ ഇഡ്ഡലിയെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ്‌നാട് സമയല്‍ കാലൈ തൊളിലാളര്‍ മുന്നേട്ര സംഗം എന്ന സംഘടനയാണ് ഈ ഭീമന്‍ ഇഡ്ഡലിയുടെ രൂപകല്പനയ്ക്ക് പിന്നില്‍.



അജിത്തിന്റെ ആരാധകര്‍ മുന്‍കൈ എടുത്താണ് ഈ ഇഡ്ഡലി ഒരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അജിത്തിന്റെ കട്ട്ഔട്ടില്‍ പാലഭിഷേകം നടത്തരുതെന്ന് പറഞ്ഞ് അജിത്ത് ഫാന്‍സ് ക്ലബ് രംഗത്ത് വന്നിരുന്നു. പാല്‍ പാഴാക്കുന്നതിന് പകരം വിശക്കുന്നവന്റെ വിശപ്പടക്കാം എന്ന ഉദ്ദേശത്തിലാണ് ഭീമന്‍ ഇഡ്ഡലി എന്നാശയവുമായി ഇവര്‍ രംഗത്ത് വന്നിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക