Image

മാന്‍ഗോ ഓള്‍ ഓസ്‌ട്രേലിയ വടംവലി: ബ്രിസ്ബന്‍ സെവന്‍സ് ജേതാക്കള്‍

Published on 24 August, 2017
മാന്‍ഗോ ഓള്‍ ഓസ്‌ട്രേലിയ വടംവലി: ബ്രിസ്ബന്‍ സെവന്‍സ് ജേതാക്കള്‍
 
സിഡ്‌നി: ഗോസ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍(മാന്‍ഗോ) സംഘടിപ്പിച്ച ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരത്തില്‍ ബ്രിസ്ബന്‍ സെവന്‍സ് ജേതാക്കള്‍. പണ്ടാല ഓവലില്‍ നടന്ന അത്യന്തംവാശിയേറിയ മത്സരത്തില്‍ ന്യൂ സൗത്ത് വെയില്‍സ് ഹോണ്‍സ്ബിയെ ആണ് ബ്രിസ്ബന്‍ പരാജയപ്പെടുത്തിയത്. 

ടോമി മാത്യു മേലുകുന്നേല്‍ ക്യാപ്റ്റനായ ടീമില്‍ സിബിന്‍ ജോസ് ഒറ്റത്തെങ്ങുങ്കല്‍, ആദര്‍ശ് പള്ളിക്കുന്നേല്‍, സിബി പാലത്തുംപാട്ട്, ഡെന്നീസ് ജോര്‍ജ് മൈപ്പന്‍, റോജന്‍ സിറിയക് നിരപ്പത്ത്, സല്‍ജന്‍ ജോണ്‍, കുന്നംകോട്ട്, ശ്രീജിത്ത് പദ്മനാഭന്‍, ജോസ് മാത്യു പുതുകുന്നത്ത് എന്നിവര്‍ അംഗങ്ങളായിരുന്നു. റോബി തോമസ് കോച്ചും, റെജി ജോയി മാനേജരുമായിരുന്നു. ജേതാക്കള്‍ക്ക് ആയിരത്തിയൊന്നു ഡോളറും ട്രോഫിയും സമ്മാനിച്ചു.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക