Image

ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം വെള്ളിയാഴ്ച ലണ്ടനില്‍

Published on 24 August, 2017
ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം വെള്ളിയാഴ്ച ലണ്ടനില്‍
 
ലണ്ടന്‍: ലളിതവും ഹൃദ്യവുമായ സുവിശേഷ പ്രഘോഷണത്തിലൂടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും അനേകരെ ക്രിസ്തു അനുഭവത്തിലേക്കു നയിച്ച ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ഓഗസ്റ്റ് 25 വെള്ളിയാഴ്ച ലണ്ടനിലെ ഡഗനത്തുള്ള സെന്റ് ആന്‍സ് (മാര്‍ ഇവാനിയോസ് സെന്റര്‍) ദേവാലയത്തില്‍ കൃപാഭിഷേക ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും. 25 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 10 വരെയും 26 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുമാണ് ധ്യാന ശുശ്രൂഷകള്‍ നടക്കുക. 26 ന് കുട്ടികള്‍ക്കായി പ്രത്യേക ക്ലാസുകള്‍ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടും. എല്ലാവരേയും ധ്യാനത്തില്‍ പങ്ക് കൊണ്ട് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ചാക്കോ കോവൂര്‍ 07886286403

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക