Image

അജിത്തിനെ പരിഹസിച്ച കമല്‍ ആര്‍ ഖാന് ആരാധകരുടെ ചുട്ടമറുപടി

Published on 25 August, 2017
അജിത്തിനെ പരിഹസിച്ച കമല്‍ ആര്‍ ഖാന് ആരാധകരുടെ ചുട്ടമറുപടി

സിനിമാതാരം അജിത്തിനെ പരിഹസിച്ച വിവാദനായകന്‍  കമല്‍ ആര്‍ ഖാന്  ആരാധകര്‍ ചുട്ടമറുപടി നല്‍കി. താങ്കളെ പോലുള്ള താരങ്ങളെ എങ്ങനെയാണ് തമിഴ്‌നാട്ടുകാര്‍ നായകനായി കാണുന്നത്. ബോളിവുഡിലാണെങ്കില്‍ അച്ഛന്‍ റോളിലാണ് താങ്കളെ പോലുള്ളവര്‍ അഭിനയിക്കുക എന്നായിരുന്നു വിവേഗം റിലീസ് ചെയ്തപ്പോള്‍ കമല്‍ ആര്‍ ഖാന്റെ ട്വീറ്റ്. എന്നാല്‍ അജിത്തിന്റെ ആരാധകര്‍ ഉടന്‍തന്നെ ചുട്ടമറുപടിയുമായി രംഗത്ത് എത്തി. വിവേഗത്തിന് വേണ്ടി അജിത്ത് നടത്തിയ കഠിനാദ്ധ്വാനം ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകരുടെ മറുപടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക