Image

ജാസി ഗിഫ്റ്റിനും മുരുകന്‍ കാട്ടാക്കടയ്ക്കും മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം

Published on 25 August, 2017
ജാസി ഗിഫ്റ്റിനും മുരുകന്‍ കാട്ടാക്കടയ്ക്കും മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം
 
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടേറിയായുടെ ഓണാഘോഷത്തോട്ടനുബന്ധിച്ച് മെല്‍ബണ്‍ എയര്‍പോര്‍ട്ടിലെത്തിയ പ്രമുഖ സംഗീതജ്ഞന്‍ ജാസി ഗിഫ്റ്റിനും കവി മുരുകന്‍ കാട്ടാക്കടയ്ക്കും പ്രമുഖ പാട്ടുകാരി ഹരിത ബാലകൃഷ്ണനും എയര്‍പോര്‍ട്ടില്‍ മലയാളി അസോസിയേഷന്‍ വരവേല്‍പ്പ് നല്‍കി.

ഞായറാഴ്ച മെല്‍ബണിലെ സ്പ്രിംഗ് വെയില്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ഓണത്തിന് വിശിഷ്ടാഥികളായാണ് ഇവര്‍ എത്തിയത്. ഞായാറാഴ്ച രാവിലെ വടംവലിയോടെ ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ടാണ് സമാപിക്കുക. അത്തപ്പൂക്കള മല്‍സരവും വ്യത്യസ്തതയാര്‍ന്ന കലാ പരിപാടികളും വിഭവ സമ്യദ്ധമായ ഓണസദ്യയും ഇതിനോടകം ഒരുക്കിയിട്ടുണ്ട്. വിശിഷ്ടാഥിതികളെ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തന്പി ചെമ്മനവും സെക്രട്ടറി ഫിന്നി മാത്യുവും കമ്മറ്റിയംഗംങ്ങളായ ഗോപകുമാര്‍, തോമസ് ജേക്കബ് എന്നിവര്‍ സ്വീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക