Image

ആടിനെതീറ്റാന്‍ തോണിയില്‍ പെരിയാര്‍കടക്കുന്ന ചിത്രം: വിനോദ് കണ്ണിമോളത്തിനു സ്റ്റേറ്റ് ഫോട്ടോ അവാര്‍ഡ്‌ (കുര്യന്‍ പാമ്പാടി)

Published on 26 August, 2017
ആടിനെതീറ്റാന്‍ തോണിയില്‍ പെരിയാര്‍കടക്കുന്ന ചിത്രം: വിനോദ് കണ്ണിമോളത്തിനു സ്റ്റേറ്റ് ഫോട്ടോ അവാര്‍ഡ്‌ (കുര്യന്‍ പാമ്പാടി)

എറണാകുളം ജില്ലയില്‍ നേരിയമംഗലത്തുനിന്നു നാല് കി. മീ. അകലെ പെരിയാറിനു അക്കരെ  ഇഞ്ചത്തൊട്ടിയിലാണ് വിനോദ് ആ സാഹസികനെ കണ്ടുമുട്ടുന്നത്. എല്ലാ ദിവസവും ഒരു ചെറിയ  തോണിയില്‍ കുറെ ആടുകളു മായി അക്കരെക്കു പോകും. അവയെ തുറന്നു വിട്ടിട്ടു രവി മീന്‍പിടിക്കാന്‍ നീങ്ങും. വൈകുന്നേരം ആടുക.ള്‍ മടങ്ങി വരുന്നതോടെ ആടും മീനുമായി തിരികെപ്പോകും.

കൂട്ടുകാരന്‍ മനോജുമായി ഒരു ബൈക്കില്‍ വളരെ സാഹസപ്പെട്ടാണ് വിനോദ് അവിടെ എത്തിച്ചെര്‍ന്നത്‌. പുഴയുണ്ടെങ്കിലും വഴിയില്ല. അടുത്ത കാലത്താണ് കേരളത്തിലെ ഏറ്റം നീളംകൂടിയ തൂക്കുപാലം (183 മീ.നീളം, 4 മീ. വീതി) അവിടെ നിലവില്‍ വന്നത്. പാലം കടന്നു അക്കരെ എത്തി തോണിക്കാരനെ കണ്ടുപിടിച്ചപ്പോഴേക്കും മഴ തുടങ്ങി.

പ്രകൃതിയോട്എത്രയോ തവണ ഏറ്റുമുട്ടിയിട്ടുള്ള വിനോദ് പക്ഷേ വിട്ടില്ല. തന്‍റെ നിക്കോണ്‍ ക്യാമറ സൂം ചെതെടുത്ത ആ മഴച്ചിത്രം ഇക്കൊല്ലത്തെ ഏറ്റം മികച്ച ഫോട്ടോക്കുള്ള  സംസ്ഥാന പുരസ്കാരം  വിനോദ് കണ്ണിമോളത്തിനു നേടിക്കൊടുത്തു. 50,000 രൂപയാണ് അവാര്‍ഡ്‌ തുക.

പെരുമ്പാവൂരിനടുത്ത വെസ്റ്റ് വെങ്ങോലയിലെ വിനോദ്, 41, നേടുന്ന ഒമ്പതാമത്തെ ബഹുമതി ആണിത്. ഏറ്റം വലുതും. പ്രകൃതി സ്നേഹിയാണ്. ധാരാളം സഞ്ചരിക്കും.

വയനാട്ടിലെ പനമരത്ത് മൂളിപ്പാട്ടും പാടി ഞാറു നടാന്‍  പോകുന്ന ആദിവാസി മുത്തശിയുടെ ചിത്രത്തിന് കോഴിക്കോട്ടെ എന്‍. എം. അനൂപ്‌ രണ്ടാം സമ്മാനവും 30,000 രൂപയും നേടി. ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്‍റെ പരസ്യ വിഭാഗത്തില്‍ വീഡിയോ എഡിറ്ററാണ് 33-കാരനായ അനൂപ്‌. കാമറ: നിക്കോണ്‍ 3100. ഇത് ആദ്യ പുരസ്കാരം. ഭാര്യ അമിത. മകന്‍ അഭയ്

മൂവാറ്റുപുഴയിലെ ജോയ് മുസിരിസിന്‍റെ ശിക്ഷണത്തില്‍ ചിത്രമെടുക്കാന്‍ പഠിച്ച സന്ദീപ്‌ മാറാടി, 31, പതിമൂന്നു വര്‍ഷമായിരംഗത്തുണ്ട്. കാനന്‍ 5ഡി മാര്‍ക്ക് 3യില്‍ ഒപ്പിയെടുത്ത മുന്നാറിലെ ആനച്ചിത്രത്തിനു മൂന്നാം സമ്മാനവും 25000 രൂപയും നേടി. പീകോക്ക് എന്ന സ്വന്തം സ്റ്റുഡിയോ. വീഡിയോഗ്രഫിയി.ല്‍ പ്രാവീണ്യം. കുട്ടികള്‍ക്കായി 'എന്‍ട്രി' എന്ന പുകവലി വിരുദ്ധ ഹൃസ്വചിത്രം നിര്‍മിച്ചു. ആദ്യചിത്രം മുതലേ പുരസ്‌കാരങ്ങള്‍. കഥാകൃത്ത്‌ ആശ ജീവിതപങ്കാളി.

'ഹരിതകേരളം സുന്ദര കേരളം' എന്നായിരുന്നു ഈ വര്‍ഷത്തേ മത്സര വിഷയം. 264 പേര്‍ പങ്കെടുത്തു. 650 ചിത്രങ്ങള്‍  ലഭിച്ചു. സിനിമാട്ടോഗ്രാഫ.ര്‍ അഴകപ്പന്‍ അധ്യക്ഷനും പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരായ സീമ സുരേഷ്, പി.  മുസ്തഫ എന്നിവര്‍ അംഗങ്ങളും പി.ആര്‍.ഡി ചീഫ് ഫോട്ടോഗ്രാഫര്‍ ആര്‍. സന്തോഷ്‌ മെമ്പ.ര്‍ സെക്രട്ടറിയുമായ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. പത്ത് പേര്‍ക്കു പ്രോല്‍സാഹന സമ്മാനവും (2500) നല്‍കി.

എല്ലാ ചിത്രങ്ങളും ചേര്‍ത്തു വച്ചാല്‍ മലയാളി മറന്നു വച്ച അഥവാ മലയാളികളില്‍ ഗൃഹാതുരത്വം ഉണര്‍ത്തു ന്ന  കേരളത്തിന്‍റെ മിടിക്കുന്ന പരിസ്ചേദം എന്ന് വിശേ ഷിപ്പിക്കാം. ആയിരം ലേഖനങ്ങളെക്കാ.ള്‍  വിലപ്പെട്ടത്‌ ഒരു ചിത്രം തന്നെ.

അവസാനത്തെ പത്തി.ല്‍ ഈ ലേഖകന് ഏറ്റം ഇഷ്ടപ്പെട്ടത് ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി കെ. ബി. ഗിരീഷ്‌, 37, എടുത്ത വയലിന്‍റെ ദൃശ്യം ആണ്. ഒരു പെയിന്റിംഗ് പോലെ മനോഹരം. രംഗം: ഇടുക്കി ജില്ലയിലെ മറയൂ.ര്‍. പ്രകൃതി പഠന ക്യാമ്പുകളില്‍ സജീവ സാന്നിധ്യമായ ഗിരീഷിന്‍റെ ഫേസ്ബുക്ക്‌ ആല്‍ബം കണ്ടാല്‍ മതിമറന്നു പോകും. ഭാര്യ സുനിത, മക്കള്‍ അര്‍ജുന്‍, ഐശ്വര്യ

തിരുവനതപുരം സെക്രട്ടേറിയറ്റിലെ ദര്‍ബാ.ര്‍ ഹാളി.ല്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയ.ന്‍ സമ്മാനദാനം നിര്‍വഹിച്ചു. മന്ത്രി കടന്നപള്ളി രാമച ന്ദ്രന്‍, വകുപ്പു സെക്രട്ടറി മനോജ്‌ ജോഷി, പി.ആര്‍.ഡി ഡയരക്ടര്‍ ഡോ.കെ. അമ്പാടി, ചീഫ് ഫോട്ടോഗ്രാഫ.ര്‍ ആര്‍. സന്തോഷ്‌ തുടങ്ങിയവര്‍ സജീവസാന്നിധ്യം ആയി.
ആടിനെതീറ്റാന്‍ തോണിയില്‍ പെരിയാര്‍കടക്കുന്ന ചിത്രം: വിനോദ് കണ്ണിമോളത്തിനു സ്റ്റേറ്റ് ഫോട്ടോ അവാര്‍ഡ്‌ (കുര്യന്‍ പാമ്പാടി)ആടിനെതീറ്റാന്‍ തോണിയില്‍ പെരിയാര്‍കടക്കുന്ന ചിത്രം: വിനോദ് കണ്ണിമോളത്തിനു സ്റ്റേറ്റ് ഫോട്ടോ അവാര്‍ഡ്‌ (കുര്യന്‍ പാമ്പാടി)ആടിനെതീറ്റാന്‍ തോണിയില്‍ പെരിയാര്‍കടക്കുന്ന ചിത്രം: വിനോദ് കണ്ണിമോളത്തിനു സ്റ്റേറ്റ് ഫോട്ടോ അവാര്‍ഡ്‌ (കുര്യന്‍ പാമ്പാടി)ആടിനെതീറ്റാന്‍ തോണിയില്‍ പെരിയാര്‍കടക്കുന്ന ചിത്രം: വിനോദ് കണ്ണിമോളത്തിനു സ്റ്റേറ്റ് ഫോട്ടോ അവാര്‍ഡ്‌ (കുര്യന്‍ പാമ്പാടി)ആടിനെതീറ്റാന്‍ തോണിയില്‍ പെരിയാര്‍കടക്കുന്ന ചിത്രം: വിനോദ് കണ്ണിമോളത്തിനു സ്റ്റേറ്റ് ഫോട്ടോ അവാര്‍ഡ്‌ (കുര്യന്‍ പാമ്പാടി)ആടിനെതീറ്റാന്‍ തോണിയില്‍ പെരിയാര്‍കടക്കുന്ന ചിത്രം: വിനോദ് കണ്ണിമോളത്തിനു സ്റ്റേറ്റ് ഫോട്ടോ അവാര്‍ഡ്‌ (കുര്യന്‍ പാമ്പാടി)ആടിനെതീറ്റാന്‍ തോണിയില്‍ പെരിയാര്‍കടക്കുന്ന ചിത്രം: വിനോദ് കണ്ണിമോളത്തിനു സ്റ്റേറ്റ് ഫോട്ടോ അവാര്‍ഡ്‌ (കുര്യന്‍ പാമ്പാടി)ആടിനെതീറ്റാന്‍ തോണിയില്‍ പെരിയാര്‍കടക്കുന്ന ചിത്രം: വിനോദ് കണ്ണിമോളത്തിനു സ്റ്റേറ്റ് ഫോട്ടോ അവാര്‍ഡ്‌ (കുര്യന്‍ പാമ്പാടി)ആടിനെതീറ്റാന്‍ തോണിയില്‍ പെരിയാര്‍കടക്കുന്ന ചിത്രം: വിനോദ് കണ്ണിമോളത്തിനു സ്റ്റേറ്റ് ഫോട്ടോ അവാര്‍ഡ്‌ (കുര്യന്‍ പാമ്പാടി)ആടിനെതീറ്റാന്‍ തോണിയില്‍ പെരിയാര്‍കടക്കുന്ന ചിത്രം: വിനോദ് കണ്ണിമോളത്തിനു സ്റ്റേറ്റ് ഫോട്ടോ അവാര്‍ഡ്‌ (കുര്യന്‍ പാമ്പാടി)ആടിനെതീറ്റാന്‍ തോണിയില്‍ പെരിയാര്‍കടക്കുന്ന ചിത്രം: വിനോദ് കണ്ണിമോളത്തിനു സ്റ്റേറ്റ് ഫോട്ടോ അവാര്‍ഡ്‌ (കുര്യന്‍ പാമ്പാടി)ആടിനെതീറ്റാന്‍ തോണിയില്‍ പെരിയാര്‍കടക്കുന്ന ചിത്രം: വിനോദ് കണ്ണിമോളത്തിനു സ്റ്റേറ്റ് ഫോട്ടോ അവാര്‍ഡ്‌ (കുര്യന്‍ പാമ്പാടി)ആടിനെതീറ്റാന്‍ തോണിയില്‍ പെരിയാര്‍കടക്കുന്ന ചിത്രം: വിനോദ് കണ്ണിമോളത്തിനു സ്റ്റേറ്റ് ഫോട്ടോ അവാര്‍ഡ്‌ (കുര്യന്‍ പാമ്പാടി)ആടിനെതീറ്റാന്‍ തോണിയില്‍ പെരിയാര്‍കടക്കുന്ന ചിത്രം: വിനോദ് കണ്ണിമോളത്തിനു സ്റ്റേറ്റ് ഫോട്ടോ അവാര്‍ഡ്‌ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക