തിരി മുറിയാതെ പെയ്യൂന്നതെന്തേ?
മഴയേ, നീ സ്നേഹം കൊണ്ടെന്നെ പൊതിയുന്നതെന്തേ?
നീറുന്ന ഹൃത്തിന്
കുളിരേകുന്നില്ലെങ്കിലും
വേവുന്ന ഗാത്രത്തിനു
കുളിരാണു നീ !
നിറയെ പരന്നൊഴുകും
മഴത്തുള്ളി പ്രളയം
വഴി നടത്തുന്നെന്നെ
ബാല്യത്തിന് ഇടവഴിയില്‍
കൗമാരത്തിന് കോലായില്‍
യുവത്വത്തിന് കലാലയത്തില്‍
എവിടെയൊക്കെയോ ഞാന്‍
മറന്നുപോയ എന്നിലെ നിന്നെ!
കാത്തിരിക്കാനാരുമില്ലാത്ത
ഈ ആശ്രമ വരാന്തയില്‍
പെയ്തതൊഴിയാതെ നീയെന്നും
എനിയ്ക്കു കൂട്ടായിരിക്കണേ?.