Image

ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയായി

Published on 27 August, 2017
ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയായി
 
ലണ്ടന്‍: ബ്രെക്‌സിറ്റ് അടുക്കുന്നതോടെ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുത്തനെ താഴുമെന്ന കണക്കുകൂട്ടല്‍ തകിടം മറിച്ച് യൂറോപ്യന്‍ യൂണിയനുള്ളില്‍നിന്ന് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍

ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളില്‍ തന്നെ ഇതു വ്യക്തമാണ്. മൊത്തത്തില്‍ ബ്രിട്ടീഷ് പൗരത്വത്തിനായുള്ള അപേക്ഷകരുടെ എണ്ണത്തില്‍ എണ്‍പതു ശതമാനം വര്‍ധനയും രേഖപ്പെടുത്തുന്നു. യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ ബ്രിട്ടനിലെ ഭാവി എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതാണ് കൂടുതലാളുകള്‍ ബ്രിട്ടീഷ് പൗരത്വത്തിനു ശ്രമിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ യുകെയില്‍ കഴിയുന്ന യൂറോപ്യന്‍മാരില്‍ നിന്നു തന്നെയാണ് കൂടുതല്‍ അപേക്ഷകരും. എന്നാല്‍, യൂറോപ്പിനുള്ളില്‍ നിന്ന് പുതുതായി യുകെയിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവും രേഖപ്പെടുത്തുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക