Image

പെര്‍ത്ത് മലയാളി ലിജാ ജോസ് നിര്യാതനായി

Published on 27 August, 2017
പെര്‍ത്ത് മലയാളി ലിജാ ജോസ് നിര്യാതനായി
 
പെര്‍ത്ത് : റിവേര്‍ട്ടണില്‍ താമസിക്കുന്ന ഉഴവൂര്‍ തൊണ്ണംകുഴിയില്‍ സ്റ്റിന്‍ലി സ്റ്റീഫന്റെ ഭാര്യ ലിജാ ജോസ് (31) നിര്യാതയായി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ ഫിയോന സ്റ്റാന്‍ലി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കാന്‍സര്‍ രോഗബാധിതയായ ലിജാ കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ഇടുക്കി ജില്ലയിലെ തോട്ടറ സ്വദേശിയാണ്. എട്ടു വയസുള്ള ജെനിഫര്‍ ഏക മകളാണ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉഴവൂര്‍ പള്ളിയില്‍ സംസ്‌കരിക്കും.

പെര്‍ത്തിലെ ക്‌നാനായ അസോസിയേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ സജീവംഗമായിരുന്ന സ്റ്റിന്‍ലി സ്റ്റീഫന്‍ ഭാര്യക്ക് മികച്ച ചികിത്സനല്‍കുന്നതിനായി സമീപകാലത്താണ് റിവേര്‍ട്ടനിലേക്ക് താമസം മാറിയത്. സ്റ്റിന്‍ലി ഓപല്‍ ഐജ് കെയര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ലിജോയുടെ നിര്യാണത്തില്‍ ക്‌നാനായ അസോസിയേഷന്‍ അഗാധമായ ദുഖവും, അനുശോചനവും രേഖപ്പെടുത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു ഷെല്ലി ഈസ്റ്റിലുള്ള ഇവരുടെ ഭവനത്തില്‍ പരേതയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് പ്രേത്യേക പ്രാര്‍ഥനയും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: കെ.പി.ഷിബു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക