Image

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വണ്‍വേ നിരക്കുകള്‍ പ്രഖ്യാപിച്ചു

Published on 27 August, 2017
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വണ്‍വേ നിരക്കുകള്‍ പ്രഖ്യാപിച്ചു
  
മസ്‌കറ്റ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക ഇളവുകളുമായി വണ്‍വേ നിരക്കുകള്‍ പ്രഖ്യാപിച്ചു. 33 ഒമാനി റിയാലിന്റെ വണ്‍വേ നിരക്ക് മസ്‌കറ്റില്‍ നിന്നും ഓണാഘോഷത്തിന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഗുണം ചെയ്യില്ലെങ്കിലും സെപ്റ്റംബര്‍ നാലു മുതല്‍ 2018 മാര്‍ച്ച് 24 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം റൂട്ടുകളില്‍ ഈ ഇളവുകള്‍ ബാധകമാണ്. മസ്‌കറ്റില്‍ നിന്നും മംഗലാപുരത്തേക്ക് 43 റിയാലിന്റെ പ്രത്യേക നിരക്കും ലഭ്യമാണ്.

സലാലയില്‍ നിന്നും ഇതേ കാലയളവില്‍ 43 ഒമാനി റിയാലിന് യാത്ര ചെയ്യാം. സലാലയില്‍ നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്.

മസ്‌കറ്റില്‍ നിന്നും 30 കിലോയാണ് എക്‌സ്പ്രസ് വിമാനങ്ങളില്‍ അനുവദിക്കുന്ന സൗജന്യ ചെക്ക് ഇന്‍ ബാഗേജ് അലവന്‍സ്. സൗജന്യ ബാഗേജ് കൂടാതെ 5 കിലോയ്ക്ക് 5.5 റിയാലും 10 കിലോയ്ക്ക് 11 റിയാലും മുന്‍കൂറായി അടച്ച് സാധനങ്ങള്‍ കൊണ്ടുപോകാം. നിശ്ചിത ശതമാനം സീറ്റുകള്‍ക്കാണ് പ്രത്യേക നിരക്കുകളുടെ ആനുകൂല്യം ലഭിക്കുക.

ഓഗസ്റ്റ് 26 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റില്‍ നിന്നോ അംഗീകൃത ട്രാവല്‍ ഏജന്റുമാരില്‍ നിന്നോ ടിക്കറ്റുകള്‍ വാങ്ങാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക