Image

ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ മാതൃഭാഷാപഠനം അനിവാര്യം: ഡോ: പി.എസ്. ശ്രീകല

Published on 27 August, 2017
ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ മാതൃഭാഷാപഠനം അനിവാര്യം: ഡോ: പി.എസ്. ശ്രീകല
 
കുവൈത്ത് സിറ്റി: ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ മാതൃഭാഷാപഠനം അനിവാര്യമാണെന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ: പി.എസ്. ശ്രീകല. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് മാതൃഭാഷാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മാതൃഭാഷാ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീകല. 

എല്ലാ ഭാഷകളേയും ഒരു പോലെ കാണാന്‍ നമുക്ക് കഴിയണം. സംസ്‌കൃതവും ഭഗവത് ഗീതയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങള്‍ നമ്മുടെ രാജ്യത്ത് നിലനില്‍ക്കുകയാണ്. ദേശീയതയുടേയും ദേശസ്‌നേഹത്തിന്േ!റയും വക്താക്കളായി വരുന്ന കാപട്യക്കാരെ നാം തിരിച്ചറിയണം. ഭാഷാ പഠനത്തിലൂടെ നമ്മുടെ സംസ്‌കാരം തിരിച്ചറിഞ്ഞ്, ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാന്‍ നമുക്ക് കഴിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അബാസിയ കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി (കമ്യൂണിറ്റി വെല്‍ഫയര്‍) പി.പി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് സി.എസ്.സുഗതകുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാതൃഭാഷാ സമിതി ജനറല്‍ കണ്‍വീനര്‍ സജീവ് എം. ജോര്‍ജ് മാതൃഭാഷാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല കുവൈറ്റ് ആക്റ്റിംഗ് സെക്രട്ടറി പ്രസീത് കരുണാകരന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. അജിത് കുമാര്‍, ബിഇസി കണ്‍ട്രി മാനേജര്‍ മാത്യു വര്‍ഗീസ്, യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ മാനേജര്‍ ജോണ്‍ തോമസ്, സൈമേഷ് എന്നിവര്‍ സംസാരിച്ചു. മാതൃഭാഷാ സമിതി രക്ഷാധികാരികളായ ജോയ് മുണ്ടക്കാട്, രഘുനാഥന്‍ നായര്‍, മാതൃഭാഷാ സമിതി കണ്‍വീനര്‍മാരായ പി.ആര്‍.ബാബു, ഇക്ബാല്‍ കുട്ടമംഗലം, രാജന്‍ കുളക്കട, മേഖലാ മാതൃഭാഷാ സമിതി കണ്‍വീനര്‍മാരായ പ്രജോഷ്, ബിജോയ്, ജോര്‍ജ് തൈമണ്ണില്‍, വിവിധ സംഘടനാ പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക