Image

ബ്രിട്ടനിലെ അപകടം: മരിച്ചവരില്‍ ചാന്നാനിക്കാട് സ്വദേശിയും

Published on 28 August, 2017
ബ്രിട്ടനിലെ അപകടം: മരിച്ചവരില്‍ ചാന്നാനിക്കാട് സ്വദേശിയും
 
ലണ്ടന്‍: ബ്രിട്ടനിലെ നോട്ടിംഗ്ഹാമിനടുത്തുള്ള മില്‍ട്ടണ്‍ കെയിന്‍സില്‍ ദേശീയ പാതയായ എം വണ്‍ മോട്ടോര്‍ വേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളികൂടി. കോട്ടയം പനച്ചിക്കാട് ചാന്നാനിക്കാട് ഇരുപ്പപ്പുഴ വീട്ടില്‍ പരേതനായ രാജീവ് കുമാറിന്റെ മകന്‍ ഋഷി രാജീവ് (27)ആണ് മരിച്ചത്. വിപ്രോയില്‍ എന്‍ജിനിയര്‍ ആയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് രാജ്യത്തെ ഏറ്റവും തിരക്കേറിയ മോട്ടോര്‍ വേ ആയ എം വണ്ണില്‍ മിനിബസും ട്രക്കുകളും കൂട്ടിയിടിച്ച് അപകടമുണ്ടായത്. മിനിബസ് ഓടിച്ചിരുന്ന കോട്ടയം ചേര്‍പ്പുങ്കല്‍ കടുക്കുന്നേല്‍ സിറിയക് ജോസഫ് (52) എന്ന ബെന്നി മരിച്ചവിവരം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ബംഗളൂരുവില്‍ ജോലി ചെയ്തു വരികെ ഋഷി എട്ടു മാസം മുന്പാണ് ഡെപ്യൂട്ടേഷനില്‍ വിദേശത്തേക്കു പോയത്. പയ്യപ്പാടി ഐഎച്ച്ആര്‍ഡി കോളജില്‍നിന്ന് ഇലക്‌ട്രോണിക്‌സ് ബിടെക് ബിരുദം നേടിയ ഋഷി കാമ്പസ് ഇന്റര്‍വ്യൂവിലൂടെ മൂന്നു വര്‍ഷം മുന്പാണ് വിപ്രോയില്‍ ജോലി നേടിയത്. ഉഷാദേവിയാണ് മാതാവ്. സഹോദരങ്ങള്‍: ദേവിശ്രീ, അദ്വൈത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഷൈമോന്‍ തോട്ടുങ്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക