Image

പുരസ്‌കാരം ലഭിക്കുന്നതിനും മാത്രം ഞാനൊന്നും ചെയ്തിട്ടില്ല: ജോയ് ഇട്ടന്‍

Published on 28 August, 2017
പുരസ്‌കാരം ലഭിക്കുന്നതിനും മാത്രം ഞാനൊന്നും ചെയ്തിട്ടില്ല: ജോയ് ഇട്ടന്‍
അമേരിക്കന്‍ മലയാളികളുടെ അക്ഷര കൂട്ടായ്മയായ ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ജോയ് ഇട്ടന്‍ മന്ത്രി വി എസ്സുനില്‍ കുമാറില്‍ നിന്ന് സ്വീകരിച്ചു. 

അമേരിക്കന്‍ മലയാളി പ്രവാസി സമൂഹത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗത്ത് മികച്ച സംഭാവന നല്‍കിയ വ്യക്തിക്കുള്ള പ്രഥമ പുരസ്‌കാരമാണ് ഇത്.

സംഘടനാ രംഗത്തു സംശുദ്ധമായ പ്രവര്‍ത്തനം നല്‍കിയതിന് അമേരിക്കന്‍ മലയാളി പത്രപ്രവര്‍ത്തകര്‍ നല്‍കുന്ന ആദരവു കൂടിയായിരുന്നു ഈ അവാര്‍ഡ് . 

"ഇന്‍ഡ്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്തമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഏറ്റവും നല്ല സാമൂഹ്യ പ്രവര്‍ത്തകനുള്ള ആദ്യപുരസ്‌കാരത്തിന് എന്നെ തിരഞ്ഞെടുത്തതില്‍ പ്രസ്സ് ക്ലബ് നേതൃത്വത്തോടുള്ള എന്റെ കൃതജ്ഞതയും സ്‌നേഹവും ആദ്യമേ അറിയിക്കട്ടെ.
ഇങ്ങനെ ഒരു പുരസ്‌കാരം ലഭിക്കുന്നതിനും മാത്രം ഞാനൊന്നും ചെയ്തിട്ടില്ല. ഒരു വ്യക്തിയുടെ പ്രധാന ധര്‍മ്മങ്ങളില്‍ ഒന്നാണ് സഹജീവികളോട് കരുണ കാണിക്കുകയെന്നത്. എന്റെ പിതാവില്‍ നിന്നാണ് ആദ്യമായി ഞാനിത് പഠിച്ചത്. ഈശ്വരന്‍ ഒരോ വ്യക്തിക്കും ഒരോ തരത്തില്‍ ആണ് കഴിവുകള്‍ കൊടുത്തിരിക്കുന്നത്. ആ കഴിവുകള്‍ മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നു കൊടുക്കുമ്പോള്‍ ആണ് നമ്മുടെ ജീവിതം ധന്യമാകുന്നത്, അന്വര്‍ത്ഥ്വമാകുന്നത്.

എനിക്കു ലഭിച്ച ഈ അംഗീകാരം ഇതിന് എന്നെ അര്‍ഹനാക്കി തീര്‍ത്ത വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെയുംഫൊക്കാനയുടെയും, സര്‍വ്വോപരി എന്റെ പിതാവിന്റെയും മുന്‍പില്‍ സമര്‍പ്പിക്കുന്നു.

പത്രപ്രവര്‍ത്തനം ഒരു തപസ്യയാണ്. ഏറ്റവും വലിയ പൊതുപ്രവര്‍ത്തകന്‍ അല്ലെങ്കില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ആരെന്നു ചോദിച്ചാല്‍ എന്റെ ഉത്തരം, രാഷ്ട്രീയ ക്കാരോ, സാംസ്‌കാരിക നായകന്മാരോ, സാമൂഹ്യമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരോ അല്ല, മറിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ എന്നാണ്. പത്രം ലോകത്തിന്റെ കണ്ണാടിയാണ്. ഒരോ ദിവസവും രാവിലെ ലോകത്തെ പത്രങ്ങളില്‍കൂടി കാണ്ടുണരൂന്ന നാം, ഈ ആധുനിക കാലഘട്ടത്തില്‍ ഒരോ നിമിഷവും, പ്രപഞ്ചത്തെ മുഴുവന്‍ നേര്‍ക്കഴ്ചയായി കാണുന്നു.
വിവാദങ്ങളില്‍ നിന്നകന്ന് സ്വാധീനങ്ങളില്‍ പെടാതെ, സ്വതന്ത്രമായി ചിന്തിച്ച്, രാജ്യത്തിനും ജനങ്ങള്‍ക്കും, അവരുടെ നന്മക്കും വേണ്ടി തൂലിക ചലിപ്പിക്കുക, അതായിരിക്കണം യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം.

അമേരിക്കയിലെ മലയാളി പത്രപ്രവര്‍ത്തക കൂട്ടായ്മ, മറ്റെല്ലാവര്‍ക്കും ഒരു മാതൃക തന്നെയാണ്. സത്യസന്ധമായ, പത്രപ്രവര്‍ത്തനം ഒരു തൊഴിലായി സ്വീകരിക്കാതെ, സേവനമായി കാണുന്ന, ഒരുപറ്റം നല്ല മനുഷ്യരുടെ കൂട്ടായ്മയാണ് അമേരിക്കന്‍ മലയാളി പ്രസ്സ് ക്ലബ്ബ്.

അതിനു നേതൃത്വം കൊടുക്കുന്ന ശിവന്‍ മുഹമ്മ, ജോര്‍ജ്ജ് കാക്കനാട്ട്, ജോസ്
കാടാപ്പുറം, മധു കൊട്ടാരക്കര, ജോര്‍ജ്ജ് ജോസഫ്, റ്റാജ് മാത്യു, തുടങ്ങിയ ഒരു വലിയ നേതൃത്വ നിരതന്നെ ഈ സംഘടനക്കക്കു്. നിങ്ങളെയെല്ലാം എത്ര പ്രശംസിച്ചാലും മതിവരില്ല. 

തുടര്‍ന്നുള്ള നിങ്ങളുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും, ഫൊക്കാനയുടെ പിന്തുണ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എന്നോടൊപ്പം ഈ മഹനീയ ചടങ്ങിന് സാക്ഷ്യം വഹിക്കുവാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള ബഹുമാനപ്പെട്ട ഫൊക്കാന പ്രസിഡന്റ്, ശ്രീ. തമ്പി ചാക്കോ, ഫൊക്കാന മുന്‍ പ്രസിഡന്റ്മാരായ ശ്രീ പോള്‍ കറുകപ്പള്ളി, ശ്രീ. ജി. കെ. പിള്ള, ചിക്കാഗോയുടെ കണ്ണിലുണ്ണിയും നമ്മുടെയെല്ലാം പ്രിയയങ്കരിയുമായ ശ്രീമതി മറിയാമ്മ പിള്ള, ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍ ശ്രീ. മാധവന്‍ നായര്‍, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റു ഫൊക്കാന നേതാക്കള്‍, എല്ലാവര്‍ക്കും വേണ്ടി ഒരിക്കല്‍ കൂടി എല്ലാ ആശംസകളും നേരുന്നു. നന്ദി, നമസ്‌കാരം.
ജയ് ഹിന്ദ്, ഗോഡ് ബ്ലസ് അമേരിക്ക" 

നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ജോയ് ഇട്ടന്‍ അമേരിക്കയിലേതുപോലെ കേരളത്തിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്തു സജീവമാണ് .
ഇപ്പോള്‍ ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്, യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെന്പര്‍. 

ഫൊക്കാനയുടെ ഈ കമ്മിറ്റിയുടെ ചാരിറ്റി കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ഫൊക്കാനയുടെ സ്നേഹവീട് പദ്ധതി പ്രഖ്യാപിച്ചു ചുരുങ്ങിയ സമയം കൊണ്ട് ആദ്യ വീട് നിര്‍മ്മിച്ച് നല്‍കിയത് ജോയ് ഇട്ടന്‍ ആയിരുന്നു . ചെറുപ്പം മുതല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ നാള്‍ വഴികള്‍ ഇങ്ങനെ.

ഊരമന ഗവ . സ്‌കൂള്‍ ലീഡര്‍ ആയി തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനം , യൂണിവേഴ്‌സിറ്റി യൂണിയന്‍ കൌണ്‍സില്‍ മെമ്പര്‍ , കെ എസ് യു - ജനറല്‍ സെക്രട്ടറി , കെ പി സി സി മെമ്പര്‍ , യൂത്ത് കോണ്‍ഗ്രസ് - ജനറല്‍ സെക്രട്ടറി , എറണാകളും ജില്ല ട്രേഡ് യൂണിയന്‍ - പ്രസിഡന്റ് (ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ , ഓട്ടോ റിക്ഷാ ഡ്രൈവേഴ്‌സ് യൂണിയന്‍ , ബില്‍ഡിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ തുടങ്ങിയ നിലകളിലേക്ക് വ്യാപിപ്പിച്ചു.

അമേരിക്കയില്‍ എത്തിയ ശേഷം സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി. ഫൊക്കാനാ നാഷണല്‍ ട്രഷറര്‍, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍, മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്കട്ടറി , മലങ്കര യാക്കോബായ സെന്റര്‍ വൈറ്റ് പ്ലെയിന്‍സ് ജനറല്‍ സെക്രട്ടറി, വല്‍ഹാല സെന്റ് ജോര്‍ജ് യാക്കോബായ പള്ളി ട്രസ്റ്റി, രാമമംഗലം കോ- ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, ഊരമന വൈസ് മെന്‍സ് ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ മികച്ച സേവനം. കൂടാതെ സാംസ്‌കാരിക പ്രവര്‍ത്തങ്ങളുടെ ഭാഗമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നിര്‍വഹിക്കുന്നു എന്നതാണ് ജോയ് ഇട്ടന്റെ പ്രത്യേകത.

എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നാല് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി . മുന്ന് നിര്‍ധനരായ യുവതികളുടെ വിവാഹം എല്ലാ ചിലവുകളും നല്‍കി നടത്തി കൊടുത്തു. ഉപരി പഠനത്തിന് പാവപ്പെട്ട നാല് കുട്ടികള്‍ക്ക് പൂര്‍ണ്ണമായും ചെലവ് വഹിച്ചു അവര്‍ക്കു ജോലിയിലും പ്രവേശിക്കുവാന്‍ അവസരം നല്‍കി. മൂന്നു കുട്ടികളെ ഇപ്പോളും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു .

ഫൊക്കാനാ കേരളത്തില്‍ എല്ലാ ജില്ലയിലും നിര്‍മ്മിച്ച് നല്‍കുന്ന സ്നേഹവീട് പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ . ആ പദ്ധതിയിലെ ആദ്യ വീട് നിര്‍മ്മിച്ച് നല്‍കുവാന്‍ മുഴുവന്‍ തുകയും സ്‌പോണ്‍സര്‍ ചെയ്തു പണി പൂര്‍ത്തിയാക്കി താക്കോല്‍ നല്‍കി 

അമേരിക്കയില്‍ ബിസിനസ് രംഗത്തും സംഘടനാ രംഗത്തും, ചാരിറ്റി രംഗത്തും സജീവമായിട്ടുള്ള ജോയ് ഇട്ടന്‍ മൂവാറ്റുപുഴയ്ക്കടത്തു ഊരമന പാടിയേടത്തു കുടുംബാംഗമാണ്. 
പുരസ്‌കാരം ലഭിക്കുന്നതിനും മാത്രം ഞാനൊന്നും ചെയ്തിട്ടില്ല: ജോയ് ഇട്ടന്‍ പുരസ്‌കാരം ലഭിക്കുന്നതിനും മാത്രം ഞാനൊന്നും ചെയ്തിട്ടില്ല: ജോയ് ഇട്ടന്‍ പുരസ്‌കാരം ലഭിക്കുന്നതിനും മാത്രം ഞാനൊന്നും ചെയ്തിട്ടില്ല: ജോയ് ഇട്ടന്‍
Join WhatsApp News
പൂരസ്കാരൻ 2017-09-01 20:43:51
ആരും ഒന്നും ചെയ്യിതട്ടല്ല അമേരിക്കയിൽ പുരസ്കാരം കൊടുക്കുന്നത് . ഇതൊരു രസം. വാതത്തിന്റെ അസുഖം വരുമ്പോൾ അതിന്റെ പുറത്ത് കിടന്നാൽ മതി . പലകയല്ലേ വേദന പോയിക്കിട്ടും ..  അതുകാരണം കിട്ടുന്നത് വാങ്ങികൊള്ളൂ . എല്ലാം ചേർത്ത് ഒരു പുരസ്‌കാര കട്ടിൽ ഉണ്ടാക്കാം .ഞാൻ  അതിൽ കിടന്നാണ് ഇതെഴുതുന്നത് .ഹ! എന്തൊരു സുഖം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക