Image

ഇവള്‍ ജിന്‍സി (കഥ: ഭാഗം -2: സി.ജി. പണിക്കര്‍ കുണ്ടറ)

Published on 28 August, 2017
ഇവള്‍ ജിന്‍സി (കഥ: ഭാഗം -2: സി.ജി. പണിക്കര്‍ കുണ്ടറ)
മാസങ്ങള്‍ കഴിഞ്ഞു പോയി ജിന്‍സി സിറ്റ്ഔട്ടിലിരുന്ന് വീക്കിലി വായിച്ചുക്കൊണ്ടിരിക്കുന്നു. അപ്പോള്‍ റ്റോമി എന്ന ചെറുപ്പക്കാരന്‍ അകത്തേക്ക് കയറി ചെല്ലുന്നു. പെട്ടെന്ന് റ്റോമിയെ കണ്ടിട്ട് എഴുന്നേറ്റ് ബഹുമാനപുരസ്സരം ഇരിക്കാന്‍ പറഞ്ഞു. പകരം ഒരു ക്ഷേമാന്വേഷണം “ഹൗ ആര്‍ യൂ..ജിന്‍സി”. “ഫൈന്‍” അവളുടെ മറുപടി ഒപ്പം ഒരു ചോദ്യവും എന്താ പതിവില്ലാതെ റ്റോമി ഇതുവഴിയൊക്കെ….? “എന്താ എനിയ്ക്കു വന്നു കൂടെ”.? ജിന്‍സി ചിരിച്ചുകൊണ്ട് “വരരുതെന്ന് ആരും പറഞ്ഞിട്ടല്ല. എന്തെങ്കിലും കാരണമില്ലാതെ റ്റോമി വരില്ലല്ലോ”. ജിന്‍സിയെ ഒന്ന് കാണണമെന്ന് തോന്നി. പഴയക്കൂട്ടുക്കാരെയൊക്കെ വല്ലപ്പോഴും കാണുന്നത് നല്ലതല്ലേ? “റ്റോമി കോളേജ് വിട്ടിട്ട് 2 വര്‍ഷം കഴിഞ്ഞില്ലേ ബൈ ദ ബൈ .. കുടിക്കാനെന്തങ്കിലും എടുക്കട്ടെ.. ചായ ..കോഫി… സോഫ്റ്റ് ഡ്രിങ്ക്‌സ്… എന്തെങ്കിലും”.. “തല്‍ക്കാലം ഒന്നും വേണ്ട റ്റോമി പറഞ്ഞു”. അത് പറ്റില്ല കൂട്ടുകാരിയുടെ വീട്ടില്‍ വന്നതല്ലെ …..ശങ്കരാ …അവള്‍ വേലക്കാരനെ നീട്ടി വിളിച്ചു. ശങ്കരന്‍ കടന്നുവരുന്നു. അവള്‍ ഓറഞ്ച് ജ്യൂസ് കൊണ്ട് വരാന്‍ പറയുന്നു. റ്റോമി -ജിന്‍സി ഞാന്‍ വന്ന കാര്യം … ജിന്‍സി റ്റോമിയോടായി പറഞ്ഞോളു റ്റോമി… അവന്‍ തുടര്‍ന്നു കുറച്ച് കാലമായി മനസ്സില്‍ താലോലിച്ച് നടക്കയായിരുന്നു “എനിക്ക് ജിന്‍സിയെ ഇഷ്ടമാണ്”. ഞാന്‍ ജിന്‍സിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. ജിന്‍സി ആദ്യം ഒന്നു ഞെട്ടി പിന്നീട് വളരെ മയത്തില്‍ ക്ഷമിക്കണം റ്റോമിയുടെ ഈ ആഗ്രഹം നടക്കില്ല. റ്റോമി-”എന്ത് കൊണ്ട്-പറയൂ എന്നെ ഈഷ്ടമല്ലേ”? ജിന്‍സി “ഞാന്‍ ഒരാളിനെ മുന്‍പേ സ്‌നേഹിച്ചുപ്പോയി”. അപ്രതീക്ഷിതമായ ഒരാഘാതം ഏറ്റതുപോലെ അയാള്‍ നടുങ്ങി നിന്നു. അല്പസമയത്തിന് ശേഷം ചോദിച്ചു. ആരാണെന്നറിയുന്നതില്‍ വിരോധമുണ്ടോ? വിരോധമില്ല അത്രയും പറഞ്ഞപ്പോഴെ ശങ്കരന്‍ ജ്യുസുമായി വന്നു അതു റ്റോമിയുടെ നേരെ നീട്ടിക്കൊണ്ട് “ഇത് കുടിക്കൂ…. റ്റോമി അത് വാങ്ങുന്നു. അവള്‍ തുടര്‍ന്നു.. പുള്ളിക്കാരന്റെ പേര് ഷൈജു…. ഒരു പക്ഷേ റ്റോമിന്റെ ഷൈജു… ഒരു പക്ഷേ റ്റോമി അറിയുമായിരുക്കും നിങ്ങളുടെയൊക്കെ ബാച്ച് ആണ്. റ്റോമി തലകുലുക്കിക്കൊണ്ട് അറിയും ഒരു നല്ല കലാകാരന്‍… ഷൈജു ഇപ്പോള്‍ എവിടെയാണ്. ആര്‍മിയില്‍ അവള്‍ പറഞ്ഞു . ഓഫീസര്‍ റാങ്ക് ആയിരിക്കും അല്ലേ? അയാള്‍ ചോദിച്ചു. അല്ല വെറും ഒരു പാവപ്പെട്ട വീട്ടില്‍ ജനിച്ചതുകൊണ്ട് ആദ്യം കിട്ടിയ തൊഴിലില്‍ ഷൈജുവിന് തൃപ്തിയടയേണ്ടി വന്നു. റ്റോമി അയാം വെരി സോറി…. പഠിക്കുന്ന കാലത്ത് വളരെ സമര്‍ത്ഥനായിരുന്നു ഷൈജു.

“ഒരിക്കല്‍ ഒരു കോളേജ് ഡേയ്ക്ക് നാടകം കാണാന്‍ എന്നോടൊപ്പം പപ്പായും കോളേജില്‍വന്നിരുന്നു. ഒരു പോലീസ് ഓഫീസറുടെ വേഷമിട്ട അരങ്ങു തകര്‍ത്ത ഷൈജുവിന്റെ സ്റ്റേജ് പെര്‍ഫോമന്‍സിന്റെ കാര്യം പപ്പാ ഇപ്പോഴും പറയാറുണ്ട്. . പപ്പായ്ക്ക് പോലും അസൂയ ഉളവാക്കുന്ന രീതിയിലുള്ള പെര്‍ഫോര്‍മന്‍സായിരുന്നു അത്… ഇരുവരും ചിരിക്കുന്നു. അവള്‍ തുടര്‍ന്നു… മിക്കവാറും ട്രെയിനിങ്ങ് കഴിയുമ്പോള്‍ ഷൈജു ലീവിനെത്തും അപ്പോള്‍ ഞങ്ങളുടെ വിവാഹം നടത്തണം കേന്ദ്രത്തോട് ഇതുവരേയും ഒന്നും പറഞ്ഞിട്ടില്ല.. അവള്‍ അറിയാതെ ചിരിച്ചുപ്പോയി. റ്റോമി ഒരു നല്ല കൂട്ടുകാരനെപ്പോലെ… “കല്ല്യാണത്തിന് എന്നേയും ക്ഷണിക്കില്ലേ”? “ജിന്‍സി തീര്‍ച്ചയായും.”. അല്പം കുസൃതി നിറഞ്ഞ ചിരിയോടെ.. “അതിരിയ്ക്കട്ടെ ഒരു കാര്യം ഞാന്‍ ചോദിക്കാന്‍ മറന്നു. ചോദിക്കുന്നതില്‍ പരിഭവം ഒന്നും ഇല്ലല്ലോ”? “ഇല്ല ചോദിച്ചോളൂ”. “മന്ത്രി നൈനാന്‍ ഫിലിപ്പിന്റെമകള്‍ വക്കീല്‍ ബെറ്റിയും റ്റോമിയും നല്ല അടുപ്പത്തില്‍ ആയിരുന്നല്ലോ”? “ജിന്‍സിയോടാരു പറഞ്ഞു”? അയാള്‍ ചോദിച്ചു. ജിന്‍സി “ആരും പറഞ്ഞതല്ല ബെറ്റിറ്റോമിയെ ഇഷ്ടപ്പെട്ടിരുന്നു… എന്നറിയാം”. റ്റോമി അല്പം വിഷമത്തോട് “ഒരു പക്ഷേ ഞാന്‍ ജിന്‍സിയെ ഇഷ്ടപ്പെട്ടതുപ്പോലെ”, ജിന്‍സി പറഞ്ഞു, സമയം ഇനിയും വൈകിയിട്ടില്ലല്ലോ? റ്റോമി- “ഈ ചോദ്യം ഒരു പക്ഷേ ഞാന്‍ ജിന്‍സിയോടാണ് ചോദിച്ചതെങ്കിലോ”… ജിന്‍സി ഒന്ന് ഞെട്ടി… വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം. ഒരു വേദനയുടെ തുടക്കം മാത്രമാണിത് അയാള്‍ പറഞ്ഞു നിറുത്തിയതും അവള്‍ വാട്ട് യൂ മീന്‍…. റ്റോമി.. അയാള്‍ തുടര്‍ന്നു ഇഷ്ടം തോന്നിയ അന്നേ തുറന്നു പറയാമായിരുന്നു.. പക്ഷേ അന്നത് തോന്നിയില്ല. മനസ്സില്‍ താലോലിച്ച് നടന്നു ഇന്നോ…. ? ജിന്‍സി-പ്ലീസ് സ്റ്റോപ്പ് ഇറ്റ് റ്റോമി- ബെറ്റി നല്ലൊരു പെണ്‍കുട്ടിയാണ് എന്റെ ഒരു ബെസ്റ്റ് ഫ്രണ്ടാണ്. അവളുടെ സ്വഭാവത്തെപ്പറ്റി വര്‍ണ്ണിക്കാന്‍ എന്റെ പക്കല്‍ വാക്കുകളില്ല. റ്റോമി നിര്‍ന്നിമേഷനായി “ജിന്‍സിയെപ്പറ്റി എന്റെ പക്കലും” ….. ജിന്‍സി വിവര്‍ണ്ണയായിപ്പോയി, വീണ്ടും അയാള്‍… “ഉത്തരം മുട്ടിപ്പോയി അല്ലേ? അവള്‍ സൗമ്യതയോട്.. അല്ല, ഒരു പാവം ഹൃദയത്തെ വേദനിപ്പിക്കേണ്ട എന്നു കരുതി”… റ്റോമി പൊട്ടിച്ചിരിച്ചുകൊണ്ട്, ഇല്ല ജിന്‍സി ഇനി ഒരിക്കലും ജിന്‍സിയെ ഞാന്‍ വേദനിപ്പിക്കില്ല. ഒരു നല്ല ഹൃദയത്തിനു മുന്നില്‍ ഞാന്‍ മുട്ടുകുത്തിയിരിക്കുന്നു. പക്ഷേ റ്റോമിക്ക് ഇനി മറ്റാരേയും സ്‌നേഹിക്കാനാവില്ല. ബെറ്റിയോട് പറഞ്ഞേക്കു.. എന്നെപ്പോലെ ഒരു ജീവിതംകൂടി നശിപ്പിക്കേണ്ടെന്ന്. വിഷ് .. യൂ.. ദ… ബസ്റ്റ്……..റ്റോമി പോകുന്നു ജിന്‍സി മൂകയായയി നില്‍ക്കുന്നു. അല്പനേരം കഴിഞ്ഞു ബെറ്റി കടന്നുവരുന്നു.

ജിന്‍സി അവളോടായി “ഹായ് ബെറ്റി നീ എവിടെ ആയിരുന്നെടി ഇത്രയും നാള്‍…. നീ വക്കീലൊക്കെ ആയപ്പോള്‍ എന്നെയങ്ങ് മറന്നോടി… എടി മോളേ… ഞായറാഴ്ച വക്കീലാണോ… അതോ കേസ്സൊക്കെ കിട്ടുന്നുണ്ടോ”? ബെറ്റി ചിരിച്ചുക്കൊണ്ട് “കളിയാക്കാതെ ജിന്‍സി”… ജിന്‍സി തിരിച്ചടിച്ചു അല്ലെങ്കില്‍ നിനക്കെന്തിനാ കേസ്സ്‌കെട്ട് തന്തപ്പടി ആഭ്യന്തര മന്ത്രിയല്ലേ….? പണത്തിനു വേണ്ടി മാത്രമാണോജിന്‍സി നാമൊക്കെ പഠിച്ചത്. പണച്ചാക്കായ ചെറിയാച്ചന്‍ മുതലാളിയുടെ പുന്നാര മോളല്ലേ? ….. നീ. ബെറ്റിയുടെ കവിളില്‍ നുള്ളിക്കൊണ്ട് എന്റെ പൊന്നേ…..ഞാന്‍ ചുമ്മാതൊന്ന് പറഞ്ഞതല്ലേ…. അപ്പോഴേയ്ക്കും നിന്റെ മുഖം വാടിയതു കണ്ടില്ലേ? ബെറ്റി : “കളിയൊക്കെ കളയെടീ” എന്തൊക്കെയുണ്ട് വിശേഷങ്ങള്‍… കാത്തിരുന്നു മടുത്തെടി ജിന്‍സി പറഞ്ഞു. “എന്ന് അയാള്‍ നാട്ടില്‍ വരും” ബെറ്റി തിരക്കി ജിന്‍സി തുടര്‍ന്നു. ട്രയിനിങ്ങ് കഴിഞ്ഞ് ഇങ്ങെത്തും എന്നാണ് പറഞ്ഞത്. പക്ഷേ ട്രയിനിങ്ങ് കഴിഞ്ഞ് നേരേ കാര്‍ഗിലിലേക്കാണ് പോയിരിക്കുന്നത്.. എനിയ്ക്ക് ഭയമാകുന്നെടി… ബെറ്റി ആശ്വസിപ്പിച്ചു… പേടിക്കാതെടി മോളേ നിന്റെ ഷൈജു തിരിച്ചുവരും… ഹൗ എന്തൊരു സ്മാര്‍ട്ടാണ് ആ പയ്യന്‍. ഞാന്‍ ഹോസ്റ്റലില്‍ താമസിപ്പിക്കുമ്പോള്‍ പെണ്‍പിള്ളേരുടെ മനസ്സില്‍ കുറേ നാള്‍ നിറഞ്ഞു നിന്നെടീ…. നിന്റെ ഷൈജുവിന്റെ…. പോലീസ് ഓഫീസര്‍ അടിപൊളി ഡയലോഗുകള്‍.. ഭാവാഭിനയം…. സിംഹഗര്‍ജനം.. നിയമത്തിന്റെ മുനമ്പില്‍ നിന്നുകൊണ്ട് നീതികാക്കുന്ന ഒരു പോലീസ് ഓഫീസര്‍…. ആരാണെടീ അത്ര പെട്ടെന്ന് ഇതൊക്കെ മറക്കുക.. ജിന്‍സി പറഞ്ഞു.. “മതി ..മതി.. നിന്റെ പ്രശംസ ഇതൊക്കെ ഞാനും കണ്ടതാണ്. ഇത്ര പ്രശംസിക്കാനൊന്നും അയാള്‍ അര്‍ഹനല്ല. പഠിക്കുന്ന കാലത്ത് കാണിച്ച ചില കോമാളിത്തരങ്ങള്‍” ബെറ്റി പറഞ്ഞു “ജിന്‍സിമോളേ…..നീ പേടിക്കണ്ട…. നിന്റെ ഷൈജുവിനെ ഞാനെടുക്കില്ല… ജിന്‍സി അല്പം വിഷമത്തോട് “അത്രയധികം സ്‌നേഹിച്ചുപ്പോയി… ഇന്നന്റെ’ മനസ്സ് നീറുകയാണ്, കാര്‍ഗിലിലെ ഓപ്പറേഷന്‍ “വിജയ്” ഒന്ന് കഴിഞ്ഞിരുന്നെങ്കില്‍.. എനിയ്ക്ക് കാണാന്‍ കൊതിയാകുന്നെടി. നിന്നോടല്ലാതെ ഞാന്‍ മറ്റ് ആരോടാടി പറയുക”. ബെറ്റി അവളെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു. “എന്നെ നോക്കടീ.. കാത്തിരിക്കാന്‍ എനിയ്ക്ക് ആരും ഇല്ല. ജീവിതത്തില്‍ ഒരാളെ മാത്രം ഞാന്‍ സ്‌നേഹിച്ചു. അത് വെറും വണ്‍ വേ… ആയിപ്പോയി എന്ന് കരുതി കല്ല്യാണം കഴിക്കാതെ ഇരിക്കും എന്നൊന്നും നീ കരുതേണ്ട”.

ജിന്‍സി തുടര്‍ന്നു “അല്പനേരം മുന്‍പ് റ്റോമി ഇവിടെ വന്നിരുന്നു. ഒരു വിവാഹ അഭ്യര്‍ത്ഥനയുമായി പുള്ളിക്കാരന്‍ സ്‌നേഹിച്ചതു എന്നെയായിരുന്നു പോലും എല്ലാം മനസ്സില്‍ ഒതുക്കി നടക്കുകയായിരുന്നത്രേ? ഞാന്‍ ഉള്ള കാര്യം തുറന്നു പറഞ്ഞു. ഇതിനിടയില്‍ നിന്റെ കാര്യം ഞാന്‍ സൂചിപ്പിച്ചു. ബെറ്റി നിങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നെന്നും പറഞ്ഞു. പക്ഷേ മറുപടി നെഗറ്റീവായിരുന്നു. മറ്റാരേയും ഇനി സ്‌നേഹിക്കാന്‍ അയാള്‍ക്ക് കഴിയില്ല എന്നു പറഞ്ഞു ഇറങ്ങിപ്പോയി. ബെറ്റി അല്പം വിഷാദത്തോടെ “സ്‌നേഹിച്ചു കിട്ടിയില്ല എന്നു കരുതി ആ നല്ല മനുഷ്യനെ അധിക്ഷേപിക്കുവാന്‍ ഞാനില്ല മോളേ…. ഒരിക്കല്‍ അയാള്‍ പറഞ്ഞിരുന്നു, എനിക്ക് വേണ്ടി കുട്ടി സ്വന്തം ജീവിതം പാഴാക്കരുതെന്ന്. അത് ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല. ഇന്ന് പാവം അദ്ദേഹവും ഒരു ഏകാന്തപഥികന്‍. സത്യത്തില്‍ ഇപ്പോള്‍ ദു:ഖം തോന്നുന്നെടി…. അയാള്‍ക്കെങ്കിലും ഒരു നല്ല ജീവിതം ലഭിച്ചിരുന്നെങ്കില്‍… എന്ന് ആശിച്ചു പോകുന്നു. അവളുടെ മുഖത്ത് വിഷാദം തളംകെട്ടി.

ജിന്‍സി പറഞ്ഞു, “ഹേയ് … ഏത് സാഹചര്യത്തിലും പൊട്ടിച്ചിരിയിലൂടെ മാലപ്പടക്കം പൊട്ടിക്കാറുള്ള എന്റെ ബെറ്റിയാണോ ..ഇത്, ഒന്ന് ചിരിക്കെടി… ലെറ്റ്- അസ്- എന്‍ജോയ്” ബെറ്റി കണ്ണുകള്‍ തുടച്ചു കൊണ്ട് സന്തോക്ഷം ഭാവിച്ചുക്കൊണ്ട് വളരെ നാളായി നിന്റെ പാട്ടുകേട്ടിട്ട് ഒന്ന് പാടെടി
…ജിന്‍സിയുടെ മറുപടി ഇതായിരുന്നു, “എന്റെ ഷൈജു തിരിച്ച്് വരുംവരെ ഇനി ഞാന്‍ പാടില്ല കാല്‍ ചിലങ്കകള്‍ അണിയില്ല ….എന്ന് ഞാന്‍ ശപഥം ചെയ്ത് പോയെടി….ക്ഷമിക്കണം നീ എന്നെക്കാള്‍ വലിയ പാട്ട്കാരിയല്ലെ ….!.ബെറ്റി “കളിയാക്കാതെ ജിന്‍സി”.ജിന്‍സി തുടര്‍ന്നു “കലാലയജീവിതത്തില്‍ മിക്ക ഫീല്‍ഡിലും എന്റെ കനത്ത എതിരാളി നീ തന്നെ ആയിരുന്നില്ലെ …..? ഒന്ന് പാടെടി മോളെ …..നിന്റെ പാട്ട് കേള്‍ക്കാന്‍ എനിയ്ക്ക് കൊതിയാകുന്നു”. ബെറ്റി പാടാന്‍ തയ്യാറാകുന്നു.ഒടുവില്‍ അവള്‍ പാടി, ജിന്‍സി ചില വരികള്‍ കൂടെ പാടി….പാടി കഴിഞ്ഞപ്പോള്‍ ടെലഫോണ്‍ ബെല്ലടിക്കുന്നു. ജിന്‍സി അറ്റന്‍ഡ് ചെയ്യുന്നു.

ഒരു ചെറുചിരിയോടെ ജിന്‍സി “ഹലോ…...ജിന്‍സി സ്പീക്കിംഗ് ……..ആര് …ജോജോയോ …..എന്താ ജോജോ വിശേഷം പുളളിക്കാരന്റെ കത്ത് വല്ലതും ഉണ്ടോ …….മറു വശത്തു നിന്നുളള സംസാരം കേള്‍ക്കുമ്പോള്‍ മുഖത്ത് വിഷാദം ഇരച്ചു കയറുകയായിരുന്നു, അവള്‍ സ്തബ്ധയായി അല്‍പനേരം നിന്നുപോയി ….അവളുടെ തലച്ചോറില്‍ ഒരായിരം സ്‌ഫോടനം ഒരുമിച്ച് പൊട്ടിയത് പോലെ …..അല്പനേരത്തിന് ശേഷം എന്ത് “എന്റെ ഷൈജു മുന്നണിയില്‍ വച്ച് മരിച്ചു എന്നോ …..ഓ…..നോ”..റിസീവര്‍ അവളുടെ കൈയ്യില്‍ നിന്നും വഴുതി താഴെ വീണു…അവള്‍ ഉറക്കെ നിലവിളിച്ചു. സ്തബ്ധയായ ബെറ്റി ഓടിവന്ന് അവളെ താങ്ങിപ്പിടിച്ചു. കരച്ചിലിന്റെ ശബദം കേട്ട് വേലക്കാരന്‍ ശങ്കരനും, ചെറിയാച്ചന്‍ മുതലാളിയും ഓടി എത്തി. ഇരുവരും ഒരേ സമയം വിളിച്ചു പോയി….മോളെ …..ജിന്‍സി മോളെ…..അവള്‍ അലറിക്കരഞ്ഞു കൊണ്ട് പറഞ്ഞു…..എന്റെ ഷൈജൂ യുദ്ധത്തില്‍ മരിച്ചു പോയി…ഡാഡീ…അവള്‍ വിതുമ്പിക്കരഞ്ഞു. കഥയറിയാതെ ശങ്കരനും, ചെറിയാച്ചന്‍ മുതലാളിയും പകച്ചു നിന്നുപോയി.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക