Image

45 കോടിയില്‍ ഒടിയന്‍, മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു

Published on 29 August, 2017
45 കോടിയില്‍ ഒടിയന്‍, മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു

മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും കൂടിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ഒടിയന്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം വിഎ ശ്രീകുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കാശിയിലും ബനാറസിലുമായി ആരംഭിച്ചു. 45 കോടി രൂപ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.

വിഷ്വല്‍ ഇഫക്റ്റ്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഇതിനു മാത്രമായി 10 കോടി രൂപയാണ് മുടക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. പണ്ടുകാലത്തെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഒടിവിദ്യ ഉള്‍പ്പടെ വശമുള്ള ഒടിയന്‍ മാണിക്യം എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്റെ സംഘടന രംഗങ്ങളും ഏറെ സവിശേഷമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. അതിവേഗത്തില്‍ ഓടാനും മൃഗരൂപത്തിലേക്ക് മാറാനും നാലാള്‍പൊക്കത്തില്‍ ചാടാനും കഴിയുന്ന കഥാപാത്രമാണ് ഒടിയന്‍ മാണിക്യം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക