Image

അങ്കമാലിയുടെ സമഗ്രമായ വികസനം സാധ്യമാക്കും: റോജി എം. ജോണ്‍

Published on 29 August, 2017
അങ്കമാലിയുടെ സമഗ്രമായ വികസനം സാധ്യമാക്കും: റോജി എം. ജോണ്‍
  
മെല്‍ബണ്‍: അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും നിന്ന് വിദേശ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്ന അങ്കമാലിക്കാരില്‍ നിന്നും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുകൊണ്ട് അങ്കമാലി നിയോജകമണ്ഡലത്തിന്റെ സമഗ്രമായ വികസനം സാധ്യമാക്കുന്ന വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് റോജി എം. ജോണ്‍ എംഎല്‍എ. മെല്‍ബണില്‍ അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്‍ (ആല്‍ഫ) ഒരുക്കിയ സ്വീകരണത്തിന് നന്ദി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ അങ്കമാലി ബൈപ്പാസിന്റെ നിര്‍മാണത്തിനുള്ള വിശദമായ രൂപരേഖ കിഫ്ബിയില്‍ സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണെന്നും എത്രയും വേഗം ബൈപ്പാസിന്റെ നിര്‍മാണം ആരംഭിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും റോജി എം. ജോണ്‍ പറഞ്ഞു. അങ്കമാലി എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മാണത്തെക്കുറിച്ചും കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നതിനെ കുറിച്ചുമുള്ള അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും എംഎല്‍എ മറുപടി പറഞ്ഞു. 

പ്രസിഡന്റ് മാര്‍ട്ടിന്‍ ഉറുമീസ് അധ്യക്ഷത വഹിച്ചു. സെന്‍സി പൗലോസ് ബൊക്കെ നല്‍കി. നെല്‍സണ്‍ പൊന്നാട അണിയിച്ചു. സെക്രട്ടറി സോജി ആന്റണി, ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ ബിജു സ്‌കറിയ, പിആര്‍ഒ പോള്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക