Image

ഹ്യൂസ്റ്റന്‍ ദുരന്തത്തില്‍ ലാനയുടെ സഹതാപം

പി.പി.ചെറിയാന്‍ Published on 30 August, 2017
ഹ്യൂസ്റ്റന്‍ ദുരന്തത്തില്‍ ലാനയുടെ സഹതാപം
ഹ്യൂസ്റ്റനിലെ പ്രളയത്തില്‍ ദുരിതിക്കുന്നവരുടെ വേദനയില്‍ ലാന ചേരുന്നു. തോരാതെ പെയ്യുന്ന പേമാരിയും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റും ഒരു പ്രദേശത്തെയാകെ തകര്‍ത്തിരിക്കുന്നു. ഫലപ്രദമായ മുന്‍കരുതലുകളും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടുപോലും ദുരിതത്തിന്റെ തീവ്രത കുറക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രകൃതിയുടെ ഈ ശിക്ഷക്കിരയായവര്‍ പതിനായിരങ്ങളാണ്.
ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം വെള്ളത്തിലാകുന്നതു നോക്കിനില്‍ക്കേണ്ടി വരുന്ന നിസ്സഹായരുടെ വേദന ഏതൊരു സാഹിത്യകാരനെയാണ് വികാരഭരിതനാക്കാത്തത്! ഈ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുണ്ട്. അവരുടെ ബന്ധുക്കളുടെ വിലാപം ഏതു കര്‍ണ്ണപുടങ്ങളിലാണ് വന്നലക്കാത്തത്!

ഓര്‍ത്തു നോക്കൂ, തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍' രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ, മേല്‍ക്കൂരയില്‍ കയറിനിന്നു മോങ്ങുന്ന നായയുടെ പോലും വേദന ഏറ്റു വാങ്ങിയത് ഹൃദയാലുവായ ഒരു സാഹിത്യകാരന്‍- തകഴിയായിരുന്നു. ഇന്ന് ഹ്യൂസ്റ്റനില്‍ ഉയരുന്നത് വിലാപമാണ്-ആയിരങ്ങളുടെ വിലാപം! ആ വേദനയില്‍ സാഹിത്യകാരന്‍ പങ്കാളിയാകണം. അകലെനിന്നാണെങ്കിലും ആശ്വസിപ്പിക്കാന്‍ ഒരു വാക്കു വിളിച്ചറിയക്കണം. കയ്യെത്താത്ത ദൂരത്തു നിന്നായാലും സഹായഹസ്തം നീട്ടണം.

ലാനയുടെ പ്രവര്‍ത്തകര്‍ സഹാനുഭൂതിയോടെ പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. അത് നമ്മുടെ ധര്‍മ്മമാണ്. ഹൂസ്റ്റനില്‍ ദുരിതമനുഭവിക്കുന്ന മനുഷ്യരെ-ജാതി-മത-വര്‍ഗ്ഗ ഭേദം നോക്കാതെ ഫലപ്രദമായി സഹായിക്കാന്‍ എല്ലാ പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്യുന്നതായി ലാനയുടെ ഭാരവാഹികള്‍ അറിയിക്കുന്നു.

ഹ്യൂസ്റ്റന്‍ ദുരന്തത്തില്‍ ലാനയുടെ സഹതാപം
Join WhatsApp News
American Malayalee 2017-08-30 16:28:17
ഈ റിപ്പോർട്ട് പ്രസിദ്ധികരിച്ച ലാനയുടെ ഭാരവാഹികളോട് സഹതാപം തോന്നുന്നു. സാഹിത്യകാരൻമ്മാർ പ്രതികരിക്കണം പോൽ. തകഴിയുടെ "വെള്ളപ്പൊക്കത്തിൽ" എന്ന കഥയിൽ ഒരു നായ പുരപ്പുറത്തു കയറി നിന്നു മോങ്ങുന്നു പോലും. ആ നായയെപ്പോലെ  ലാന സാഹിത്യകാരന്മ്മാരും മോങ്ങണം പോൽ. എന്തൊരു താതാത്മ്യം. അപാര സാഹിത്യം. ഇത്തരം അവസരത്തിൽ തന്നെ വേണം അതെടുത്തു കാച്ചുവൻ. കഷ്ട്ടം
വെള്ളം 2017-08-30 21:09:19
ലാന സാഹിത്യ ഭാരവാഹികൾ വെള്ളപ്പൊക്കതിൽ കൈകാലുകളടിച്ച് തടിക്കഷണങ്ങൾ പോലെ ഒഴുകിക്കൊണ്ടിരിക്കുകയാണ്.
വെള്ളപ്പൊക്കം 2017-08-31 11:24:50
വിദ്യാധരൻ എവിടെ? പുരപ്പുറത്താണോ?
വിദ്യാധരൻ 2017-09-01 23:25:35
കരയരുത് ലാന കരയരുതൊരിക്കലും  
കരം അയച്ചെന്തെങ്കിലും ചെയ്തിടു 
സഹതാപവും അനുതാപവും നിരര്‍-
ത്ഥകമായവാക്കുകൾ 
കരം പിടിച്ചു കരകയറ്റു 
കരകാണാ കയത്തിലായോരെ  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക