Image

ഓണത്തിനു കസവുപുടവയും കാവ്യോല്‍സവവുമായി അടൂരിന് എം.ജി.വാഴ്സിറ്റിയുടെ തിരുമുല്‍ക്കാഴ്ച്ച (കുര്യന്‍ പാമ്പാടി)

Published on 30 August, 2017
ഓണത്തിനു കസവുപുടവയും കാവ്യോല്‍സവവുമായി അടൂരിന് എം.ജി.വാഴ്സിറ്റിയുടെ തിരുമുല്‍ക്കാഴ്ച്ച (കുര്യന്‍ പാമ്പാടി)

'സ്വയംവരം' മുതല്‍ 'പിന്നെയും' വരെ പതിനൊന്നു ഫീച്ചര്‍ ചിതങ്ങളുമായി ലോകസിനിമയില്‍  മലയാള ത്തിന്‍റെ കയ്യൊപ്പ് പതിപ്പിച്ച  അടൂര്‍ ഗോപാലകൃഷ്ണന്‍ ഇത്തവണ ഓണം ആഘോഷിക്കാന്‍ കോട്ടയത്ത് എത്തി. എഴുപത്താറെത്തിയ ആ പ്രതിഭയ്ക്ക് സിനിമയില്‍ അരനൂറ്റാണ്ട് തികച്ചതിനുള്ള പ്രണാമം അര്‍പ്പിക്കാന്‍ കൂടി അത് അവസരം ഒരുക്കി.

ഡി.ലിറ്റ്.ബഹുമതി നല്‍കി തന്നെ ആദരിച്ചിട്ടുള്ള കോട്ടയ ത്തെ  മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഒരിക്കല്‍ കൂടി അദ്ദേഹം എത്തിയത് അവിടത്തെ 'സംസ്കാര' എന്ന സംഘടനയുടെ ഓണപ്പുടവ സ്വീകരിക്കാനും ഓണപായസം ആസ്വദിക്കാനും ആയിരുന്നു. ഒപ്പം സ്കൂള്‍ ഒഫ് ലെറ്റേഴ്സില്‍ ഖലില്‍ ജിബ്രാന്‍ കാവ്യോ .ല്‍സവത്തില്‍ ഭാഗഭാക്കാവുകയും ചെയ്തു.

എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ് ബുധനാഴ്ച സംഘടി പ്പിച്ച ഓണാഘോഷത്തില്‍ ഓണപ്പൂക്കളമത്സരവും സംഗീത, നൃത്ത, മാജിക് പരിപാടികളും അരങ്ങേറി. നടന്‍  ലാലു അലക്സ്‌ ആയിരുന്നു മുഖ്യാതിഥി. വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍, പരീക്ഷാ കണ്ട്രോളര്‍ ജോണ്‍ മാബ്ര, എംപ്ലോയീസ് യുണിയന്‍ ജനറല്‍ സെക്രട്ടറി ആഷിക് എം. കമാല്‍, കണ്‍വീനര്‍ ഷാജി ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

സംസ്കാര പ്രസിഡന്റ്‌ പി.ആര്‍ ജയകുമാര്‍ അധ്യക്ഷത വഹിച്ച ഓണസദസി.ല്‍ . യുണിവേഴ്സിറ്റി സിന്‍ഡിക്കേ റ്റ് അംഗം പി.കെ.. ഹരികുമാ.ര്‍ അടൂരിനെ ഓണപ്പുടവ അണിയിച്ചു. സെക്ഷന്‍ ഓഫീസര്‍ സിബി മാത്യു വരച്ച അടൂരിന്‍റെ ചിത്രം സെനറ്റ് അംഗം പി. പദ്മകുമാര്‍ സമര്‍പ്പിച്ചു. എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബാബുരാജ് ഏ. വാരിയ.ര്‍ മെമന്റോയും.

"അറുപതുക.ള്‍ മുതല്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക്‌ പുതിയൊരു ദിശാബോധവും സംസ്കാരവും നല്‍കിയ ചരിത്ര പുരുഷനാണ് അടൂര്‍"--എന്ന് അഡ്വ. ഹരികുമാര്‍ അനുസ്മരിച്ചു. അദ്ദേഹം തുടങ്ങിവച്ച ഫിലിം സൊസൈറ്റി പ്രസ്ഥാനം ഒരു വിപ്ലവത്തിനു നാന്ദി  കുറിച്ചു. നവസിനിമയുടെ തുടക്കത്തിനു ആദ്യചിത്രം സ്വയംവരം (1972) കേളികെട്ടുയര്‍ത്തി.

"അര നൂറ്റാണ്ടിനുള്ളില്‍ പതിനൊന്നു ക്ലാസിക്കുകള്‍, മുപ്പതു ഹൃസ്വ ചിത്രങ്ങള്‍, അവയിലൂടെ ദേശീയ, അന്തര്‍ദേശിയ ബഹുമതികള്‍, പദ്മവിഭൂഷന്‍, ഫാല്‍കെ അവാര്‍ഡ്‌, ഫ്രഞ്ച് ലീജ്യ.ന്‍ ഒഫ് ഓണ.ര്‍ എന്നു വേണ്ട അടൂര്‍ നേടിയത് എന്തെല്ലാം!" ഹരികുമാര്‍ ഓര്‍മിപ്പിച്ചു.

"ഇതെല്ലാം എന്നെപ്പറ്റി ആണോ?" എന്ന മുഖവുരയോടെ യാണ് അടൂര്‍ മറുപടി ആരംഭിച്ചത്. "അമ്പതു വര്‍ഷത്തി നിടെ പതിനൊന്നു ചിതങ്ങ.ള്‍ മാത്രമോ എന്ന് ചോദിക്കു ന്നവരോടു അമ്പത് വര്‍ഷം കൊണ്ടു ഇതയും എങ്ങിനെ സാധിച്ചു എന്ന് ഞാന്‍ ചോദിക്കും.അത്ര  മാത്രം അന്തര്‍ സംഘര്‍ഷങ്ങളിലൂടെയാണ് ഞാന്‍ കടന്നു വന്നത്‌. എന്‍റെ ഓരോചിത്രവും ഓരോ വെല്ലുവിളി ആയിരുന്നു.

"പ്രേക്ഷകരെ നല്ല സിനിമ കാണിച്ചു അവരുടെ ആസ്വാദന ക്ഷമതയും സംസ്കാരവും വളര്‍ത്താന്‍ പരിശ്രമിച്ച അര നൂറ്റാണ്ടാണ്‌ കടന്നു പോയത്. പക്ഷേ ഇന്ന് കോടികള്‍ മറിയുന്ന ഒരു മേഖലയയി സിനിമ മാറിയിരിക്കുന്നു. ഒരാള്‍ അറുനൂറു കോടിയുടെ ചിത്രം എടുക്കുമ്പോള്‍ മറ്റൊരാള്‍ ആയിരം കോടിയുടേത് പ്രഖ്യാപിക്കുന്നു.

"നല്ല സിനിമയും കോടികളും തമ്മി.ല്‍ എന്തു ബന്ധം? കലാമൂല്യമുള്ള ഒരൊറ്റ ചിത്രം പോലും കാണിക്കാന്‍ കൂട്ടാക്കാത്ത ടെലിവിഷ.ന്‍ ഇന്ന് നല്ല സിനിമയുടെ അന്തകനാണ്. സര്‍വവഷളും കാണിക്കുന്ന തറലെവലി ലേക്ക് ഈ മാധ്യമം തരംതാണ് പോയി. മുങ്ങി ചാവു ന്നവനെ രക്ഷപെടുത്തുന്നതിനു പകരം അവന്‍റെ ലൈവ് ചിത്രം എടുത്തു വീണ്ടും വീണ്ടും കാണിക്കുന്നതാണ് അവരുടെ സംസ്കാരം"--അടൂര്‍ പറഞ്ഞു നിറുത്തി.

"ഓണപ്പൂവേ പൂവേ" മുതല്‍ "മാവേലി നാട് വാണീടും കാലം" വരെ സംസ്കാരയുടെ അംഗങ്ങ.ള്‍ അവതരിപ്പിച്ച ഗാന നൃത്ത പരിപാടികള്‍ ഓണസദസിന് ഹരം പകര്‍ന്നു.  എല്ലാവ.ര്‍ക്കും  പാലടപ്രഥമ.ന്‍  സ.ല്‍ക്കരിച്ചു കൊണ്ടായിരുന്നു സമാപനം. സംസ്കാര സെക്രടറി പി.കെ.ജലജാമണി സ്വാഗതവും വൈസ് പ്രസിഡണ്ട്‌ ടി.ജെ. അജിത്കുമാര്‍ നന്ദിയും പറഞ്ഞു.

സ്കൂള്‍ ഒഫ് ലെറ്റേഴ്സി.ല്‍ അരങ്ങേറിയ ഖലില്‍ ജിബ്രാന്‍ കാവ്യോല്‍വത്തില്‍ ലെബനോനില്‍ ജനിച്ചു ദാരിദ്യം മൂലം ബോസ്റ്റനിലേക്ക് കുടിയേറിയ ഖലില്‍ ജിബ്രാന്‍ എങ്ങനെ ക്രിസ്തുമതത്തില്‍ നിന്ന് തികഞ്ഞ മതേതരചിന്തകനായി മാറ്റിയെന്നു പല ജിബ്രാന്‍ ആരാധ കരും വിവരിച്ചു. ജിബ്രാന്‍റെ ഏറ്റം പ്രശസ്തമായ കാവ്യം 'പ്രോഫറ്റ്' ആദ്യമായി മലയാളത്തിലാക്കിയ പ്രൊഫ. കെ. വി. തമ്പിയെക്കുറിച്ചായിരുന്നു ചര്‍ച്ച കളുടെ തുടക്കം. പത്തനംതിട്ട കാതോലികറ്റ് കോളേജില്‍ തമ്പിയുടെ സഹ പ്രവര്‍ത്തകനായിരുന്ന മധു ഇറവങ്കര ഓര്‍മ്മക.ള്‍ പങ്കു വച്ചു.

അടൂരിന്‍റെ പ്രസംഗം 1969ല്‍ ആദ്യമായി അമേരിക്കന്‍ സന്ദര്‍ശനത്തിനു പോകുമ്പോള്‍ ലെബനോന്‍ തലസഥാന മായ ബെയ്റൂട്ടില്‍ ഇറങ്ങിയ സന്ദര്‍ഭം അനുസ്മരി പ്പിച്ചു കൊണ്ടായിരുന്നു. "സുന്ദരികളുടെ നഗരം. പിന്നീട്  ആഭ്യന്തരയുദ്ധം മൂലം പീരങ്കി വെടികൊള്ളാത്ത ഒരൂ കെട്ടിടം പോലുമില്ലാത്ത പ്രേതഭൂമിയായി മാറി. എന്നാ.ല്‍ ഇന്നവിടത്തെ ഖലില്‍ ജിബ്രാന്‍ സ്മാരകം കാണാന്‍ എത്താത്ത സഞ്ചാരിക.ള്‍ ചുരുക്കം".

ഖലീല്‍ ജിബ്രാന്‍റെ കൃതികളില്‍ പെട്ട ദി ബ്രോക്കന്‍ വിങ്ങ്സ്, ദി ഗാര്‍ഡന്‍ ഒഫ് ദി പ്രോഫെറ്റ്, ലവ് ലെറ്റെഴ്സ്, ജീസസ് ദി സണ്‍ ഒഫ് മാന്‍ തുടങ്ങിയ കൃതികളെപ്പറ്റിയും പരാമര്‍ശം  ഉണ്ടായി. അദേഹ ത്തിന്‍റെ ദി മാഡ്മാന്‍ 'ഭ്രാന്തന്‍' എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത സ്കൂള്‍ ഒഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ. വി. സി. ഹാരിസ് കവിതയുടെ ചില ശീലുകള്‍ ചൊല്ലി.

യുണിവേഴ്സിറ്റി കോളേജിലെ ഡോ.എം.ഏ. അഷ്കര്‍ ജിബ്രാനെക്കുറിച്ചു താന്‍ നടത്തിയ ഗവേഷണപഠന ത്തില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചു. കെ. വി. തമ്പി സ്മാരക സമിതി പ്രസിദ്ധീകരിച്ച 'ഓര്‍മ' എന്ന പുസ്തകത്തിന്‍റെ ഏകോപനം നിര്‍വഹിച്ച ബാബു ജോണ്‍ 'പ്രവാചകനി'ലെ ചില ഭാഗങ്ങ.ള്‍ പാരായണം ചെയ്തു.

(ചിത്രങ്ങള്‍ക്ക് കടപ്പാട്:: സണ്ണി, മേഖ സ്റ്റുഡിയോ, ഷാജന്‍ മാത്യു, എസ്.ശ്രീജ, ഇരുവരും എം..ജി.യു.)

ഓണത്തിനു കസവുപുടവയും കാവ്യോല്‍സവവുമായി അടൂരിന് എം.ജി.വാഴ്സിറ്റിയുടെ തിരുമുല്‍ക്കാഴ്ച്ച (കുര്യന്‍ പാമ്പാടി)ഓണത്തിനു കസവുപുടവയും കാവ്യോല്‍സവവുമായി അടൂരിന് എം.ജി.വാഴ്സിറ്റിയുടെ തിരുമുല്‍ക്കാഴ്ച്ച (കുര്യന്‍ പാമ്പാടി)ഓണത്തിനു കസവുപുടവയും കാവ്യോല്‍സവവുമായി അടൂരിന് എം.ജി.വാഴ്സിറ്റിയുടെ തിരുമുല്‍ക്കാഴ്ച്ച (കുര്യന്‍ പാമ്പാടി)ഓണത്തിനു കസവുപുടവയും കാവ്യോല്‍സവവുമായി അടൂരിന് എം.ജി.വാഴ്സിറ്റിയുടെ തിരുമുല്‍ക്കാഴ്ച്ച (കുര്യന്‍ പാമ്പാടി)ഓണത്തിനു കസവുപുടവയും കാവ്യോല്‍സവവുമായി അടൂരിന് എം.ജി.വാഴ്സിറ്റിയുടെ തിരുമുല്‍ക്കാഴ്ച്ച (കുര്യന്‍ പാമ്പാടി)ഓണത്തിനു കസവുപുടവയും കാവ്യോല്‍സവവുമായി അടൂരിന് എം.ജി.വാഴ്സിറ്റിയുടെ തിരുമുല്‍ക്കാഴ്ച്ച (കുര്യന്‍ പാമ്പാടി)ഓണത്തിനു കസവുപുടവയും കാവ്യോല്‍സവവുമായി അടൂരിന് എം.ജി.വാഴ്സിറ്റിയുടെ തിരുമുല്‍ക്കാഴ്ച്ച (കുര്യന്‍ പാമ്പാടി)ഓണത്തിനു കസവുപുടവയും കാവ്യോല്‍സവവുമായി അടൂരിന് എം.ജി.വാഴ്സിറ്റിയുടെ തിരുമുല്‍ക്കാഴ്ച്ച (കുര്യന്‍ പാമ്പാടി)ഓണത്തിനു കസവുപുടവയും കാവ്യോല്‍സവവുമായി അടൂരിന് എം.ജി.വാഴ്സിറ്റിയുടെ തിരുമുല്‍ക്കാഴ്ച്ച (കുര്യന്‍ പാമ്പാടി)ഓണത്തിനു കസവുപുടവയും കാവ്യോല്‍സവവുമായി അടൂരിന് എം.ജി.വാഴ്സിറ്റിയുടെ തിരുമുല്‍ക്കാഴ്ച്ച (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക