Image

ഹാര്‍വി ചുഴലി; പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന്‌ ഡോ ഐസക്ക് മാര്‍ ഫിലക്‌സിനോസ്‌

പി പി ചെറിയാന്‍ Published on 31 August, 2017
ഹാര്‍വി ചുഴലി; പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന്‌ ഡോ ഐസക്ക് മാര്‍ ഫിലക്‌സിനോസ്‌
ന്യൂയോര്‍ക്ക്: പ്രകൃതിയുടെ സംഹാര താണ്ഡവത്തിനിരയായ ടെക്‌സസ്സിലെ സോദരങ്ങളെ സമാശ്വസിപ്പിക്കുന്നതിനും, പുനരുദ്ധാര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും മുന്നിട്ടിറങ്ങണമെന്ന് നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസനാധിപന്‍ റൈറ്ററ്റ് റവ ഡോ ഐസക്ക് മാര്‍ ഫിലക്‌സിനോസ്‌  എപ്പിസ്‌ക്കോപ്പാ അഭ്യര്‍ത്ഥിച്ചു.

ഭദ്രാസനത്തിലെ മുഴുവന്‍ സഭാംഗങ്ങളും പ്രത്യേകിച്ച് ഹൂസ്റ്റണ്‍, ഡാളസ് തുടങ്ങിയ ഇടവകകളിലെ അംഗങ്ങള്‍, പാര്‍പ്പിടം നഷ്ടപ്പെട്ടവര്‍ക്ക് അഭയം നല്‍കിയും, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തും ക്രൈസ്തവ ദൗത്യം നിറവേറ്റണമെന്നും ഭദ്രാസന എപ്പിസ്‌ക്കോപ്പാ ഉദ്‌ബോധിപ്പിച്ചു.

റീജിയണല്‍ ആക്ടിവിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും തിരുമേനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഹാര്‍വി ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ ജല പ്രളയത്തിലും ദുരിതം അനുഭവിക്കുന്നവരോടേ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിക്കുന്നതോടൊപ്പം ആശ്വാസത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായും ഭദ്രാസനത്തില്‍ നിന്നും പുറത്തിറക്കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക