Image

മാപ്പ് ഓണാഘോഷം സെപ്റ്റംബര്‍ 9-ന്; പദ്മശ്രീ സോമസുന്ദരം മുഖ്യാതിഥി

ജോയിച്ചന്‍ പുതുക്കുളം Published on 31 August, 2017
മാപ്പ് ഓണാഘോഷം സെപ്റ്റംബര്‍ 9-ന്; പദ്മശ്രീ സോമസുന്ദരം മുഖ്യാതിഥി
ഫിലാഡല്‍ഫിയ: മാവേലി തമ്പുരാന്റെ സദ്ഭരണത്തിന്റെ ഓര്‍മ്മപ്പുതുക്കലുമായി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) സെപ്റ്റംബര്‍ 9-ന് അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു രാവിലെ 9 മുതല്‍ ഓണം ആഘോഷിക്കുന്നു. ഈവര്‍ഷത്തെ ഓണസന്ദേശം നല്‍കാന്‍ എത്തിച്ചേരുന്നത് കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പദ്മശ്രീ 2010 സോമസുന്ദരം ആണ്. ഹൂസ്റ്റണിലെ മഴക്കെടുതി ഈവര്‍ഷത്തെ ഓണാഘോഷത്തിന് മങ്ങലേല്‍പിച്ചു. കഷ്ടത അനുഭവിക്കുന്ന ഹൂസ്റ്റണ്‍ നിവാസികളുടെ ദുഖത്തില്‍ മാപ്പും പങ്കുചേരുന്നു.

എല്ലാ പ്രവാസി സുഹൃത്തുക്കളേയും ഈ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു. വിഭവസമൃദ്ധമായ ഓണസദ്യ, വ്യത്യസ്തങ്ങളായ കലാപരിപാടികള്‍, അറിവിന്റെ വാതായനം തുറക്കുന്ന ഓണസന്ദേശം എന്നിവ ഈവര്‍ഷത്തെ ആഘോഷത്തിന്റെ പ്രത്യേകതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, ചെറിയാന്‍ കോശി (ജനറല്‍ സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറര്‍) 201 446 5027, സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ) 215 605 6914.
മാപ്പ് ഓണാഘോഷം സെപ്റ്റംബര്‍ 9-ന്; പദ്മശ്രീ സോമസുന്ദരം മുഖ്യാതിഥി
Join WhatsApp News
Mathew V. Zacharia, NEW YORK 2017-09-06 14:36:08
I wish this could have been in another setting. Not in MAR THOMA CHURCH auditorium.
Mathew V. Zacharia, A Marthomite of Greater NEW YORK.
Anthappan 2017-09-06 15:00:17
I think the organizers of this program should invite Fr. Joseph Varghese (who wrote a great article in E-Malayalee.) Jesus hasd overcome many barriers  of Jews by talking to Samaritan woman and even drinking water she offered. I feel sorry for the Christians who did not understand Jesus  with their so called theological knowledge.
ഇമ്മാനുവേൽ 2017-09-06 15:17:37

ഇമ്മാനുവേൽ ചര്ച്ചിന്റ ബാധ്യതകൾ എന്താ ന്യുയോർക്ക്കാരാ താങ്കൾ തീർക്കുമോ. പള്ളിക്ക് മെമ്പർഷിപ്പ്  ഫീ കൊടുക്കില്ല, സഹായിക്കില്ല എന്നാൽ സ്ഥാനമാനങ്ങൾ വേണം താനും. ഇപ്പോൾ വാടകക്ക് കൊടുത്തു പത്തു കാശുണ്ടാക്കാം എന്ന് വിചാരിക്കുമ്പോൾ നോർത്ത് കൊറിയാക്കാരൻ ആ കുട്ടിതേമാങ്ക് റോക്കറ്റ് വിടുന്നതുപോലെ ന്യുയോർക്ക്കാരൻ പാര പണിതു വിടുന്നത്. എന്തായാലും യെരുശലേം ദേവാലയത്തിൽ കച്ചവടം നടത്തിയവരുടെ പാരമ്പര്യം ഉള്ളവരല്ലേ നമ്മൾ.  ഉണ്ടെങ്കിൽ കുറെ ഡോളർ ഇമ്മാനുവേൽ ട്രസ്റ്റിയുടെ പേരിൽ അയക്കുക.


വെഞ്ഞാറമൂട് 2017-09-06 15:52:11
ഓരോ അവന്മാര് വടി കൊടുത്തല്ലേ അടി വാങ്ങിക്കുന്നത്. താൻ ഒറിജനൽ ഇമ്മാനുവേൽ തന്നെ!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക