Image

വിവേഗം പാളിയതിനെക്കുറിച്ച് അജിത്തിന് പറയാനുള്ളത്

Published on 31 August, 2017
വിവേഗം പാളിയതിനെക്കുറിച്ച് അജിത്തിന് പറയാനുള്ളത്

തമിഴകത്തെ തല, അജിത്തിന്റെ ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വിവേഗം. എന്നാല്‍ വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് വേണ്ടത്ര വിജയം നേടാനായില്ല. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 125 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തെ നിരൂപകര്‍ വലിച്ചുകീറി. ഇതേ തുടര്‍ന്ന് ആരാധകര്‍ ഇവര്‍ക്കെതിരെ അസഭ്യം ചൊരിഞ്ഞു.

എന്നാല്‍ വിവേകത്തിന് ലഭിച്ച മോശം പ്രതികരണങ്ങളില്‍ അജിത്ത് നിരാശനാണെന്നാണ് കോളിവുഡില്‍ നിന്നുമുള്ള റിപ്പോര്‍ട്ട്. വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും ശിവയും ഒന്നിച്ച ചിത്രമായിരുന്നു ഇത്. ശിവ എന്ന സംവിധായകനെ പൂര്‍ണമായും വിശ്വസിച്ചാണ് അജിത്ത് കമ്മിറ്റ് ചെയ്തത്. വിവേകം പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇരുവും തമ്മില്‍ ഇക്കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടെന്നും അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

വിവേകത്തിലുണ്ടായ തെറ്റുകളെല്ലാം അടുത്ത ചിത്രത്തില്‍ പരിഹരിക്കാമെന്ന് അജിത്ത് പറഞ്ഞു. അതേസമയം അജിത്തിന്റെ പുതിയ ചിത്രം ശിവ തന്നെയാണ് ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക