Image

സുനി ആരോടൊക്കെയോ വിലപേശുന്നു:ഓഡിയോ ക്ലിപ് പുറത്തുവിടണമെന്ന് ഷോണ്‍

Published on 31 August, 2017
സുനി ആരോടൊക്കെയോ വിലപേശുന്നു:ഓഡിയോ ക്ലിപ് പുറത്തുവിടണമെന്ന് ഷോണ്‍

ഓരോ ദിവസങ്ങളിലും ഓരോ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെയും പോലീസുകാരെയും പരിഹസിക്കുകയാണ് പള്‍സര്‍ സുനി. ദിലീപിനെ കുടുക്കാനായി സുനി ആരോടൊക്കെയോ വിലപേശുന്നുവെന്നും ഷോണ്‍ ജോര്‍ജ്ജ് പറയുന്നു.

ദിലീപിനെ കുടുക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തിയത് സിനിമാ രംഗത്ത് തന്നെയുള്ളവരാണെന്ന് അദ്ദേഹം പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രിമിനലായ പള്‍സര്‍ സുനി പറയുന്ന നിലയ്ക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് ഷോണ്‍ ആരോപിച്ചു. ആര് എല്ലാമോ ചരടില്‍ കോര്‍ത്ത തീരുമാനങ്ങള്‍ക്കനുസരിച്ചാണ് സുനിയുടെ വെളിപ്പെടുത്തലുകളെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.

നേരത്തെ പതിനാറിന് മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്നായിരുന്നു സുനി പറഞ്ഞിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ മാറ്റി മാറ്റി വെച്ചു. കൂടാതെ കസ്റ്റഡിയിലിരിക്കുന്ന ഒരാള്‍ എന്തിനാണ് ഭയപ്പെടുന്നത്.

എന്ത് ഭീഷണിയാണ് ഇക്കാര്യത്തില്‍ സുനിക്ക് നേരിടാനുള്ളതെന്നും ഷോണ്‍ ചോദിക്കുന്നു. സുനില്‍ കുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന് തെളിവ് സഹിതം ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ആ ഓഡിയോ ക്ലിപ്പില്‍ ഇതിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചില പേരുകള്‍ ദിലീപ് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് പോലീസ് അവരെ ചോദ്യം ചെയ്യാത്തത്. ഡിജിപി ആ ഓഡിയോ ക്ലിപ്പ് പുറത്ത് വിടാനാണ് തയ്യാറാകാണ്ടെതെന്നും ഷോണ്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക