Image

ഒരാള്‍ക്കായി മറ്റൊരാള്‍ മാറ്റി വയ്ക്കുന്ന സമയമാണ് സ്‌നേഹമെന്ന് ജയസൂര്യ

Published on 31 August, 2017
ഒരാള്‍ക്കായി മറ്റൊരാള്‍ മാറ്റി വയ്ക്കുന്ന സമയമാണ് സ്‌നേഹമെന്ന് ജയസൂര്യ

മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയ്ക്ക് മുപ്പത്തിയെട്ടാം പിറന്നാളാണ്. തന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചവര്‍ക്ക് താരം ഫേസ്ബുക്കിലൂടെ നന്ദിയും സ്‌നേഹവും അറിയിച്ചു. ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ മാറ്റി വെയ്ക്കുന്ന സമയം തന്നെയാണ് യഥാര്‍ത്ഥ സ്‌നേഹമെന്ന് താരം കുറിച്ചു. പിറന്നാള്‍ ആശംസകള്‍ അയയ്ക്കാന്‍ നിങ്ങള്‍ മാറ്റി വെച്ച ആ ഒരു നിമിഷം തനിക്ക് വളരെ വിലപ്പെട്ടതാണെന്നും ജയസൂര്യ പറഞ്ഞു. അതു കൊണ്ട് തന്നെ ഈ പിറന്നാള്‍ ദിനത്തില്‍ തന്നെ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ എല്ലാവരെയും വളരെ സ്‌നേഹത്തോടെ ഓര്‍ക്കുന്നെന്നും താരം കുറിച്ചു.

തൃശൂരിലെ ഒറു കൂട്ടം യുവാക്കള്‍ ഒരുക്കിയ പിറന്നാള്‍ സമ്മാനവീഡിയോ ഗാനവും താരം പങ്കുവെച്ചു. അത് ഒരുക്കിയ തൃശൂരിലെ എല്ലാ സഹോദരങ്ങള്‍ക്കും ജയസൂര്യ നന്ദി പറഞ്ഞു. “ദൈവത്തിന് സ്‌നേഹം നേരിട്ട് പ്രകടിപ്പിയ്ക്കാന്‍ കഴിയാത്തതു കൊണ്ട് അവന്‍ ഭൂമിയില്‍ മനുഷ്യരെ സൃഷ്ടിച്ചു”. എന്ന വാക്യത്തോട് കൂടിയാണ് താരം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക