Image

ബലി പെരുന്നാളിന്റെ സന്ദേശവുമായി 'പെരുന്നാപ്പാട്ട്' സംഗീത ആൽബം റിലീസ് ചെയ്തു

Published on 01 September, 2017
ബലി പെരുന്നാളിന്റെ സന്ദേശവുമായി 'പെരുന്നാപ്പാട്ട്' സംഗീത ആൽബം റിലീസ് ചെയ്തു
അബുദാബി : മാപ്പിളപ്പാട്ടു ഗാന ശാഖയിലെ രണ്ടു തലമുറ കൾ ഒത്തു ചേർന്ന് കൊണ്ട് ഒരുക്കിയ 'പെരുന്നാപ്പാട്ട്' എന്ന സംഗീത ആൽബം ശ്രദ്ധേയ മാവുന്നു. പ്രമുഖ സംഗീതജ്ഞൻ കോഴിക്കോട് അബു ബക്കർ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ആൽബ ത്തിലെ വരികൾ എഴുതി യിരി ക്കുന്നത് പ്രവാസ ലോകത്തെ ശ്രദ്ധേയനായ കവി ഫത്താഹ് മുള്ളൂർക്കര. 

ഇസ്ലാമിക ചരിത്ര ത്തിലെ ഹാജറ ബീവി യുടേയും മകൻ ഇസ്മാഈൽ  നബി യുടെയും ത്യാഗ തീഷ്ണമായ കഥ പറയുന്ന പെരുന്നാപ്പാട്ടിൽ ഹജ്ജ് പെരുന്നാളി ന്റെ ചരിത്ര പശ്ചാത്തലവും കടന്നു വരുന്നു. തീർത്തും ലളിത മായ രീതിയിൽ ഈ പാട്ടിനു ഓർക്കസ്ട്ര ഒരുക്കി യിരി ക്കുന്നത് ഖമറുദ്ദീൻ കീച്ചേരി.  നിരവധി സംഗീത  ആൽബ ങ്ങളി ലൂടെ സംഗീത പ്രേമി കളുടെ ഇഷ്ടക്കാരനായി മാറിയ ഷംസുദ്ധീൻ കുറ്റിപ്പുറം, യു. എ. ഇ. യിലെ വേദി കളിൽ  ശ്രദ്ധേയയായി കഴിഞ്ഞ അംബിക വൈശാഖ് എന്നിവ രാണ് ഗായകർ. 

ഹാരിസ് കോലാത്തൊടി നിർമ്മിച്ച 'പെരുന്നാപ്പാട്ട്' സംവിധാനം ചെയ്ത് അവതരി പ്പിക്കുന്നത് താഹിർ ഇസ്മായീൽ ചങ്ങരംകുളം. ക്യാമറ : മുഹമ്മദലി അലിഫ് മീഡിയ, എഡിറ്റിംഗ് : സഹദ് അഞ്ചിലത്ത്, സൗണ്ട് എഞ്ചിനീയർ : എൽദോ എബ്രഹാം  ഒലിവ് മീഡിയ. പിന്നണിയിൽ : അത്തിയന്നൂർ റഹീം പുല്ലൂക്കര, കെ. കെ. മൊയ്തീൻ കോയ, സുബൈർ തളിപ്പറമ്പ്, നൗഷാദ് ചാവക്കാട്, സുനിൽ, പി. എം. അബ്ദുൽ റഹിമാൻ, സിദ്ധീഖ് ചേറ്റുവ. 

ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗ മായി അബു ദാബി അലിഫ് മീഡിയയും ഓഷ്യൻ വേവ്സ് സെക്യൂ രിറ്റി സിസ്റ്റവും സംയുക്ത മായി ട്ടാണ്  'പെരുന്നാ പ്പാട്ട്' പുറത്തിറക്കി യിരിക്കുന്നത്. 
VISUALS :https://www.youtube.com/watch?v=7yiZVramkc8
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക