Image

പുള്ളിക്കാരന്‍ വെറും സ്റ്റാറല്ല, സൂപ്പര്‍ സ്റ്റാറാ

Published on 01 September, 2017
പുള്ളിക്കാരന്‍ വെറും സ്റ്റാറല്ല, സൂപ്പര്‍ സ്റ്റാറാ

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഓണം റിലീസായ ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ തിയേറ്ററുകളിലെത്തി. സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് പുള്ളിക്കാരന്‍ സ്റ്റാറാ ഒരുക്കിയിട്ടുള്ളത്. ഒരു അധ്യാപകനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയിരിക്കുന്നത്.

ദീപ്തി സതി, ആശ ശരത് എന്നിവര്‍ നായികമാരായ ചിത്രത്തിന്റെ ഗാനങ്ങള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. ഇന്നസെന്റ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

രതീഷ് രവിയുടേതാണ് സ്‌ക്രിപ്റ്റ്. വിനോദ് ഇല്ലംപിള്ളിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക