പൃഥ്വിരാജ് നായകനായ ആദം ജോണ്‍ തിയേറ്ററുകളിലെത്തി. ചിത്രത്തിന്റെ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജിനു വി എബ്രഹാമാണ്. റൊമാന്റിക് ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ മിഷ്ടി ചക്രവര്‍ത്തിയും ഭാവനയുമാണ് നായികമാരായി എത്തിയിരിക്കുന്നത്.
നരേന്, രാഹുല്‍ മാധവ്, സിദ്ദിഖ്, ജയ മേനോന്, മധുസൂദനന് റാവു, മണിയന് പിള്ള രാജു, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ദീപക് ദേവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പുറത്തെത്തിയ രണ്ട് ഗാനങ്ങളും ഹിറ്റായി കഴിഞ്ഞു. ജിത്തു ദാമോദറാണ് ഛായാഗ്രഹകന്.
മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നിവയുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബി സിനിമാസിന്റെ ബാനറില്‍ ബ്രിജീഷ് മുഹമ്മദ്, ജോസ്മോന് സൈമണ്‍, നിഹാല്‍ അബ്ദുള്‍ഖാദര്‍ തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രഞ്ജി പണിക്കര്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്.