Image

മലയാള നടിക്ക് സംഭവിച്ചത് ഒര്‍മയില്ലേ, കങ്കണയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു

Published on 01 September, 2017
മലയാള നടിക്ക് സംഭവിച്ചത് ഒര്‍മയില്ലേ, കങ്കണയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു

എന്ത് അഭിപ്രായമാണെങ്കിലും തുറന്ന് പറയാന്‍ മടികാണിക്കാത്ത നാടിയാണ് കങ്കണ റണത്ത്. താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. സിനിമയില്‍ നടിയമാര്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചും ഋത്വിക് റോഷനുമായുള്ള പ്രശ്‌നങ്ങളെ കുറിച്ചുമാണ് കങ്കണ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

താന്‍ പ്രണയിച്ച കാലത്തെ സ്വകാര്യ സംഭാഷണങ്ങളും ഇമെയ്!ലുകളും ഹൃത്വിക് പരസ്യപ്പെടുത്തി എന്നാരോപിച്ച് കങ്കണ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം പക്ഷേ കാര്യമായ തെളിവുകളില്ലാതെ അവസാനിച്ച നിലയിലാണ്. എന്നാല്‍ പ്രശ്‌നം തീരുന്നില്ലെന്നും അവര്‍ മാപ്പു പറയേണ്ടതുണ്ടെന്നും കങ്കണ പറയുന്നു. ഋത്വികിന്റെ പിതാവുമായി ഇതിനിടെ ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അത് നടന്നില്ല.

അവര്‍ എങ്ങനെ പ്രതികരിക്കും എന്ന് താന്‍ ഭയന്നിരുന്നു എന്നും മലയാള നടിക്ക് സംഭവിച്ചത് തന്നെ നടിമാരുടെ ഇത്തരം അവസ്ഥയുടെ ഉദാഹരണമല്ലേ എന്നും കങ്കണ ചോദിക്കുന്നു. സ്ത്രീകളെ പല രീതിയിലും ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ സിനിമാ മേഖലയിലുണ്ടെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക