Image

സണ്ണി എബ്രഹാം അയര്‍ലന്റില്‍ നിര്യാതനായി

Published on 01 September, 2017
സണ്ണി എബ്രഹാം അയര്‍ലന്റില്‍ നിര്യാതനായി

കോട്ടയം: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സ് ട്രഷററും കോട്ടയം എസ്എച്ച് മൗണ്ട് ഇളങ്കുളത്ത് പരേതനായ മാത്തന്‍ ഏബ്രഹാമിന്റെ മകനുമായ സണ്ണി എബ്രഹാം (59) അയര്‍ലന്റില്‍ നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് എസ്.എച്ച് മൗണ്ട് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. മാതാവ് പരേതയായ അന്നമ്മ കുമരകം ശ്രാന്പിച്ചിറ കുടുംബാംഗം. ഭാര്യ ജാന്‍സി (നഴ്‌സ് മാറ്റര്‍ ഹോസ്പിറ്റല്‍, അയര്‍ലന്റ്) ഞീഴൂര്‍ നെടിയകാലാപ്പറന്പില്‍ കുടുംബാംഗം. 

മക്കള്‍: സിഞ്ജുമോള്‍, സച്ചു, സഞ്ജു. സഹോദരങ്ങള്‍: സൂസമ്മ, ജോണ്‍ (അടിച്ചിറ), ത്രേസ്യമ്മ, മരിയ (യുഎസ്എ), ജോസഫ് (ഇളങ്കുളത്ത് ഇലക്്ട്രിക്കല്‍സ്), പരേതനായ മാത്യു (കുഞ്ഞച്ചന്‍). മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിനു എച്ച്എസ് മൗണ്ടിലുള്ള സഹോദരന്റെ വസതിയില്‍ കൊണ്ടുവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക