Image

ലോകത്തെ ഏറ്റവും ശക്തമായ എക്‌സ്‌റേ ലേസര്‍ ഹാംബുര്‍ഗില്‍

Published on 01 September, 2017
ലോകത്തെ ഏറ്റവും ശക്തമായ എക്‌സ്‌റേ ലേസര്‍ ഹാംബുര്‍ഗില്‍
 
 ഹാംബുര്‍ഗ്: ലോകത്തെ ഏറ്റവും ശക്തമായ എക്‌സ്‌റേ ലേസര്‍ ജര്‍മനിയിലെ ഹാംബുര്‍ഗില്‍ അവതരിപ്പിക്കുന്നു. ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായാണ് ഇത് ഉപയോഗിക്കാന്‍ പോകുന്നത്. സബ് ആറ്റോമിക് ലെവല്‍, മെഡിസിന്‍, ബയോളജി, എനര്‍ജി, ഐടി, കെമിസ്ട്രി മേഖലയിലെ പരീക്ഷണങ്ങള്‍ക്ക് ഇത് ആവശ്യം വരും.

വൈറസുകളുടെയും കോശങ്ങളുടെയും മോളിക്യുലര്‍ ഘടന മനസിലാക്കാനും 3ഡി നാനോസ്‌കെയ്ല്‍ സ്‌നാപ്പ്‌ഷോട്ടുകള്‍ എടുക്കാനും രാസമാറ്റങ്ങള്‍ ചിത്രീകരിക്കാനും ഇതു സഹായിക്കും.

ഭൂമി അടക്കമുള്ള ഗ്രഹങ്ങളുടെ അന്തര്‍ ഭാഗത്തു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിശദമായി മനസിലാക്കാനാണ് ഭൗമ ശാസ്ത്രജ്ഞര്‍ക്ക് ഇത് ഉപകാരപ്പെടുക.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക