Image

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തോഡോക്‌സ് കത്തീഡ്രലില്‍ എട്ടുനോന്പാചരണവും വചന ശുശ്രൂഷയും

Published on 01 September, 2017
അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തോഡോക്‌സ് കത്തീഡ്രലില്‍ എട്ടുനോന്പാചരണവും വചന ശുശ്രൂഷയും
  
 
അബുദാബി: പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോന്പാചരണവും വചന ശുശ്രൂഷയും സെപ്റ്റബര്‍ ഒന്നുമുതല്‍ എട്ടുവരെ തീയതികളിലായി അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടക്കും. 

സെപ്റ്റമ്പര്‍ മൂന്ന് (ഞായര്‍) മുതല്‍ സെപ്റ്റംബര്‍ (ഏഴ്) വ്യാഴം വരെ രാത്രി 7.15 ന് ആരംഭിക്കുന്ന സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് നടത്തപ്പെടുന്ന വചന ശുശ്രൂഷകള്‍ക്ക് ഫാ. ജിനു തങ്കച്ചന്‍ (കൊട്ടാരക്കര) നേതൃത്വം നല്‍കും. തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് (വെള്ളി) രാവിലെ ഏഴിന് പ്രഭാത നമസ്‌കാരം, എട്ടിന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ഥന, ആശിര്‍വാദം, നേര്‍ച്ച വിളന്പ് എന്നിവ നടക്കും. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ അബുദാബി, മുസഫ എന്നിവടങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക