Image

അരിസോണയിലെ ഓണാഘോഷം "ആര്‍പ്പോ 2017' വര്‍ണാഭമായി

മനു നായര്‍ Published on 01 September, 2017
അരിസോണയിലെ ഓണാഘോഷം "ആര്‍പ്പോ 2017' വര്‍ണാഭമായി
ഫീനിക്‌സ്: കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 19ന് എ.എസ്.യു പ്രിപ്പെറ്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെവിപുലമായ രീതിയില്‍ പൊന്നോണം ആഘോഷിച്ചു. പ്രവാസിമലയാളികള്‍ക്ക് ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ ഓണാഘോഷവുംകടന്നുപോയത്. രാവിലെ ഗിരിജമേനോന്റെ നേതൃത്വത്തില്‍ ദിവ്യഅനൂപ്, ദീപരാജേഷ്, ലേഖനായര്‍, സന്ധ്യജയകൃഷ്ണ, നിഷപിള്ള, മിനിസുധീര്‍, അജിതസുരേഷ് എന്നിവര്‍ ചേര്‍ന്ന് അത്തപൂക്കളമൊരുക്കി ഓണത്തപ്പനെവരവേറ്റു.

അരിസോണയിലെ പ്രമുഖനൃത്ത അധ്യാപികയും സമ്പ്രദായ സ്കൂള്‍ ഓഫ്ഡാന്‍സ് ചെയര്‍മാനുമായ ശ്രീമതി നിതാ മല്ല്യ ഭദ്രദീപംതെളിയിച്ചു ഓണാഘോഷപരിപാടികളും, മെഗാ തിരുവാതിരയും ഔപചാരികമായി ഉല്‍ഘാടനംചെയ്തു. ഓണാഘോഷപരിപാടികള്‍ക്ക് ആരംഭംകുറിച്ച് ചെണ്ടമേളവും തുടര്‍ന്ന്മഹാതിരുവാതിരയും അരങ്ങേറി. അനിത പ്രസീദ് ചിട്ടപ്പെടുത്തി എഴുപതിലധികം വനിതകള്‍ പങ്കെടുത്ത മെഗാതിരുവാതിരക്ക് അനിതയോടൊപ്പം മഞ്ജു രാജേഷ്, അഞ്ചു ശ്രീജിത്ത്, ദിവ്യഅനൂപ് എന്നിവര്‍ നേതൃത്വംനല്‍കി. തുടര്‍ന്ന് അരിസോണയിലെ കലാകാരന്മാരും വിവിധഡാന്‍സ്സ്കൂളിലെകുട്ടികളും അവതരിപ്പിച്ചവിവിധ ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, സിനിമാറ്റിക ്‌നൃത്തങ്ങള്‍ സദസ്സിനെ ഇളക്കിമറിച്ചു.

രണ്ടുമണിയോടെ രമ്യഅരുണ്‍ കൃഷ്ണന്‍, മഞ്ജു രാജേഷ് എന്നിവര്‍ ചിട്ടപ്പെടുത്തി കേരളത്തിന്റെ സാംസ്കാരിക പൈതൃകവും, പാരമ്പര്യവും വിളിച്ചോതുന്ന നൃത്തശില്‍പംകാണികള്‍ക്കു നവ്യാനുഭവമായി. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കൊയ്ത്തുപാട്ട്, വഞ്ചിപ്പാട്ട്, കഥകളി, നാടോടിനൃത്തം, എന്നിവ സമന്വയിപ്പിച്ചാണ് നാല്പതിലധികം കലാകാരികള്‍ പങ്കെടുത്ത വതരിപ്പിച്ചനൃത്തശില്പം അവതരിപ്പിച്ചത്.തുടന്ന് ചെണ്ടമേളം, താലപ്പൊലി, മുത്തുക്കുടഎന്നിവയുടെ അകമ്പടിയോടെരാജകീയ പ്രൌഡിയില്‍ മഹാബലിയെ വരവേറ്റു.പ്രകാശ് മുണ്ടക്കലാണ് മഹാബലിയുടെ വേഷപ്പകര്‍ച്ചയില്‍ എത്തിയത്. സ്വപ്ന സജീവനും സംഘവും അവതരിപ്പിച്ച തിരുവാതിര, ഷെറി ,ആനന്ദ്, സുധിര്‍ കൈതവന , സുരേഷ് കുമാര്‍, മനുനായര്‍ അനൂപ്, രാജേഷ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച കോമഡി ബാലെ സ്കിറ്റ്, ദിലീപ്, ജയകൃഷ്ണന്‍ , സുരേഷ്കുമാര്‍ എന്നിവര്‍ അവതരിപ്പിച്ച കഥാപ്രസംഗം എന്നിവദൃശ്യഭംഗികൊണ്ടും അവതരണമികവുകൊണ്ടും ശ്രദ്ധേയമായി . ഒരുദിവസംനീണ്ടുനിന്ന ആഘോഷപരിപാടികളില്‍ ഇരുനൂറിലധികം കലാകാരന്‍മാര്‍ക്ക് അവരുടെപ്രതിഭ തെളിയിക്കാന്‍ അവസരംലഭിച്ചു. ഈ വര്‍ഷത്തെഓണാഘോഷത്തിന് മാറ്റ്കൂട്ടിനായി രണ്ടു ‘ഫാഷന്‍ഷോ’കളാണ് അരങ്ങേറിയത്.ശാന്ത ഹരിഹരന്റെ നേതൃത്വത്തില്‍ 'സാരി'യുടെ ഷോയുംകേരളത്തിന്റെ വൈവിധ്യമാര്ന്ന സാംസ്കാരിക പാരമ്പര്യത്തിന്റെയുംപൈതൃകത്തിന്റെയും, അന്തസത്തഉള്‍കൊണ്ടുകൊണ്ട്, പുരാതനരീതിയിലുള്ള വസ്ത്രധാരണവും സമകാലീന ഫാഷന്‍ സങ്കല്പങ്ങളും സമന്യോയിപ്പിച്ചു ജിന്‍സി ഡിന്‍സിന്റെ നേതൃത്വത്തില്‍ “സംസ്കൃതി 2017”നും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ദിലീപ് പിള്ള, വിജേഷ്, ആനന്ദ് ,ശകുന്തള, ധന്യ, ആരതി, എന്നിവര്വിവിധഗാനങ്ങള്‍ പാടി ആഘോഷത്തിനുകൂടുതല്‍ ചാരുത പകര്ന്നു. ഓണസദ്യക്കു ഗിരീഷ്ചന്ദ്രന്‍, സുരേഷ്കുമാര്‍, കൃഷ്ണകുമാര്‍, ശ്രീകുമാര്‍ കൈതവന, ജോജോ എന്നിവര്‍ നേതൃത്വം നല്‍കി.

റാഫിള്‍ നറുക്കെടുപ്പിലൂടെ വിജയികളായവര്‍ക്കു ശ്രീജിത്ത് ശ്രീനിവാസനും (www.wanderdeal.com) രാധിക ശിവയും (Libetry Insurance) സമ്മാനങ്ങള്‍ നല്‍കി.ഓണാഘോഷത്തില്‌സംബന്ധിക്കുന്നവരുടെ എണ്ണത്തിലും പരിപാടികളുടെ ഗുണനിലവാരം കൊണ്ടും ഓണസദ്യയുടെ മേന്മയിലും കെഎച്ച്എയുടെ ഓണംവളരെമികച്ച ഓണാഘോഷമായിമാറി. അരുണ്‍ കൃഷ്ണന്‍, സജീവന്‍ എന്നിവര്‍ കലാപരിപാടികളുടെ കോഓഡിനേറ്റര്‍സായിപ്രവര്‍ത്തിച്ചു. സുധിര്‍ കൈതവന സ്വാഗതവും, അരുണ്‍ കൃഷ്ണന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. ആഘോഷപരിപാടികള്‍ക്ക് ബാബുതിരുവല്ല, ശ്യംരാജ്, ജോലാല്‍ കരുണാകരന്‍, അരവിന്ദ്പണിക്കര്‍, ജിജു അപ്പുക്കുട്ടന്‍, രാജേഷ് ഗംഗാധരന്‍, രാജേഷ്‌ഗോപിനാഥ്, അജിത്കുമാര്‍, പ്രഭാത്, സുജിത്കുമാര്‍, പ്രസീദ്, ഡോ.ഹരികുമാര്‍ കളീക്കല്‍, ശ്രീപ്രസാദ്, ശ്രീജിത്ത് ശ്രീനിവാസന്‍, പ്രസീദ്, ശ്രീജിത്ത്, കൃഷ്ണകുമാര്‍, കവിത ഷേണായ്, ശ്രീകുമാര്‍ കൈതവന എന്നിവര്‍ നേതൃത്വം നല്കി.
അരിസോണയിലെ ഓണാഘോഷം "ആര്‍പ്പോ 2017' വര്‍ണാഭമായിഅരിസോണയിലെ ഓണാഘോഷം "ആര്‍പ്പോ 2017' വര്‍ണാഭമായിഅരിസോണയിലെ ഓണാഘോഷം "ആര്‍പ്പോ 2017' വര്‍ണാഭമായിഅരിസോണയിലെ ഓണാഘോഷം "ആര്‍പ്പോ 2017' വര്‍ണാഭമായിഅരിസോണയിലെ ഓണാഘോഷം "ആര്‍പ്പോ 2017' വര്‍ണാഭമായിഅരിസോണയിലെ ഓണാഘോഷം "ആര്‍പ്പോ 2017' വര്‍ണാഭമായിഅരിസോണയിലെ ഓണാഘോഷം "ആര്‍പ്പോ 2017' വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക